പുരസ്കാര തിളക്കത്തിൽ വയനാട് അഗ്നിരക്ഷാ സേന
കൽപ്പറ്റ: 2026-ലെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വയനാട് ജില്ലയിലെ രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും മെഡലുകൾ ലഭിച്ചു. സർവീസിൽ നിന്ന് വിരമിച്ച അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മാനന്തവാടി പയ്യമ്പള്ളി സ്വദേശിയായ സെബാസ്റ്റ്യൻ ജോസഫിനാണ് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചത്. പുത്തുമല, ചൂരൽമല ദുരന്തമുഖങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മികച്ച കായികതാരം കൂടിയായ ഇദ്ദേഹം, സർവീസിൽ നിന്ന് വിരമിക്കുന്ന അവസാന മണിക്കൂറിലും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായിരുന്നു. സെന്റ് പാട്രിക്സ് സ്കൂൾ ലൈബ്രേറിയൻ ഷൈനിയാണ് ഭാര്യ. ആഖിൽ, അജിൻ എന്നിവർ മക്കളാണ്. സുൽത്താൻ ബത്തേരി നിലയത്തിലെ ഫയർ & റെസ്ക്യൂ ഓഫീസറും ബത്തേരി മുത്തങ്ങ സ്വദേശിയുമായ സതീഷ് എ ബി മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡലിന് അർഹനായി. പുത്തുമല, ചൂരൽമല, കള്ളാടി ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്ന ഇദ്ദേഹം സേനയിലെ അറിയപ്പെടുന്ന കായികതാരം കൂടിയാണ്. അമൃതയാണ് ഭാര്യ. സാൻവി, സായുജ്യ എന്നിവർ മക്കളാണ്.





Leave a Reply