കർഷകരെ ആദരിച്ചു
വെള്ളമുണ്ട: എ കെ സി സി വെള്ളമുണ്ട യൂണിറ്റിന്റെ നേതൃത്വത്തിൽ കർഷക ദിനത്തോടനുബന്ധിച്ച് ഒഴുക്കൻ മൂല സെന്റ് തോമസ് ഇടവകയിലെ മികച്ച കർഷകരെ ആദരിച്ചു. ഇടവകയിലെ വിവിധ വാർഡുകളിൽ നിന്ന് തെരഞ്ഞെടുത്ത മികവ് പുലർത്തിയ 11 കർഷകരെയാണ് ചടങ്ങിൽ ആദരിച്ചത്. ഇടവക വികാരി ഫാദർ തോമസ് വാഴച്ചാലിൽ കർഷകരെ പൊന്നാട അണിയിച്ചു. പരിപാടിക്ക് കെ. എം. ജോൺ, ബേബി കുന്നുമ്മൽ എന്നിവർ നേതൃത്വം നൽകി.





Leave a Reply