നൂതന ആശയങ്ങൾ കൃഷിയിൽ പ്രവർത്തികമാക്കണം: എംഎൽഎ ഉഷ വിജയൻ
മാനന്തവാടി: മുനിസിപ്പാലിറ്റിയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനാചരണം സംഘടിപ്പിച്ചു. എംഎൽഎ ഉഷ വിജയൻ ഉദ്ഘാടനം നിർവഹിച്ചു. വയനാടിന്റെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ കൃഷിരീതികൾ അവലംബിക്കണമെന്നും നൂതന ആശയങ്ങൾ കൃഷിയിൽ പ്രവർത്തികമാക്കണമെന്നും എംഎൽഎ പറഞ്ഞു ചടങ്ങിൽ മുനിസിപ്പാലിറ്റി ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ഡയറക്ടർ (കൃഷി) പ്രകാശ് പി പദ്ധതി വിശദീകരിച്ചു. മികച്ച കർഷകരായി തിരഞ്ഞെടുത്തവരെ ചടങ്ങിൽ ആദരിച്ചു. കർഷകർക്ക് വേണ്ടി കീട രോഗ നിയന്ത്രണം എന്ന വിഷയത്തിൽ അമ്പലവയൽ കൃഷി വിഞാന കേന്ദ്രം അസി. പ്രൊഫസർ ഡോ സഫീർ, ഡോ.ദീപ സുരേന്ദ്രൻ എന്നിവർ ക്ലാസുകൾ നയിച്ചു.
ഡെപ്യൂട്ടി ചെയ്യർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, സ്റ്റാൻഡിഗ് കമ്മിറ്റി ചെയ്യർപേഴ്സൺ മാരായിട്ടുള്ള ലേഖ രാജീവൻ, ഷിബു കെ. ജോർജ്, ഷീജ ഫ്രാൻസിസ്, പി വി എസ് മൂസ, മറ്റു കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വികസന സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ പി. വി. ജോർജ് സ്വാഗതവും കൃഷി ഓഫീസർ ശരണ്യ നന്ദിയും പറഞ്ഞു.





Leave a Reply