August 19, 2026

തോൽപ്പെട്ടിയിൽ കാട്ടുപന്നി ആക്രമണം: യുവാവിന് പരുക്ക്; ഫോറസ്റ്റ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ഉറപ്പ്

0
IMG_20260819_131903
By ന്യൂസ് വയനാട് ബ്യൂറോ

തോൽപ്പെട്ടി: കാട്ടുപന്നി ആക്രമണത്തിൽ യുവാവിന്  പരുക്കേറ്റ സംഭവത്തിൽ, ജനപ്രതിനിധികളോട് മോശമായി സംസാരിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ ഉറപ്പ്. തോൽപ്പെട്ടി വെള്ളറ സ്വദേശി വിനുവിനാണ് (47) സ്‌കൂട്ടർ യാത്രയ്ക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ഇന്ന് പുലർച്ചെ തോൽപ്പെട്ടിയിൽ നിന്നും കുടകിലേക്ക് ജോലിക്കായി സ്‌കൂട്ടറിൽ പോകുന്നതിനിടെ നെടുംതന ഉന്നതിക്ക് സമീപത്തുവെച്ചായിരുന്നു സംഭവം.

 

അപകടത്തിൽ പരുക്കേറ്റ വിനുവിനെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, പരുക്കേറ്റ വിനുവിനെ ആശുപത്രിയിലെത്തിക്കുന്നതിൽ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ കാലതാമസമുണ്ടായെന്ന് ആരോപിച്ച് ജനപ്രതിനിധികളും വനംവകുപ്പ് അധികൃതരും തമ്മിൽ സ്ഥലത്ത് വാക്തർക്കമുണ്ടായി. ഈ തർക്കത്തിനിടെ ജനപ്രതിനിധികളോട് മോശമായി സംസാരിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്ന് മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം തണുത്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *