August 21, 2026

വി. കേശവൻ ഇനി മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് 

0
IMG_20260821_205447
By ന്യൂസ് വയനാട് ബ്യൂറോ

മൂപ്പൈനാട്: 25 വർഷത്തെ കാത്തിരിപ്പിന് വിരാമം, മൂപ്പൈനാട് പഞ്ചായത്ത് ഇന്നു മുതൽ എൽഡിഎഫ് ഭരിക്കും. 25വർഷം യുഡിഎഫ്  ഭരിച്ച വയനാട്ടിലെ മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗവും, കേരള പട്ടിക ജാതി പട്ടിക വർഗ ഫെഡറേഷൻ മുൻ ചെയർമാനും, മലബാർ ദേവസ്വം ബോർഡ് മുൻ മെമ്പറും, എ കെ എസ്  സംസ്ഥാന വൈസ് പ്രസിഡന്റുമായ ,വി.കേശവൻ പ്രസിഡൻ്റായി തെരെഞ്ഞെടുക്കപ്പെട്ടു. മുൻപ് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗത്തിന്റെ ഒരു വോട്ട് അസാധുവായതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചിരുന്നു. മുഴുവൻ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനവും എൽഡിഎഫിനാണ്‌. 10 ആം വാർഡ് അംഗം സഖാവ് സ്‌കറിയ ജോളി വി. കേശവന്റെ പേര് നിർദ്ദേശിക്കുകയും 4 ആം വാർഡ് അംഗം സഖാവ് സുരേഷ് ബാബു പിന്താങ്ങുകയും ചെയ്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഫ്സ്ഥാനാർഥി സുധ സി വി യെ 8 നെതിരെ 9 വോട്ടുകൾക്കാണ് വി കേശവൻ പരാജയപ്പെടുത്തിയത്.. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം എൽ ഡി  എഫ്  പ്രവർത്തകർ വടുവഞ്ചാലിൽ ആഹ്ലാദപ്രകടനം നടത്തി. പഞ്ചായത്തിനെ ഒരു യൂണിറ്റ് ആയി കണ്ട് രാഷ്ട്രീയ വ്യത്യാസം കൂടാതെ ക്ഷേമവികസന പ്രവർത്തനം മുഴുവൻ ജനങ്ങൾക്കും എത്തിക്കുമെന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് വി. കേശവൻ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *