ജില്ലാതല ഉർദു ക്വിസ് മത്സരം: പി.കെ മുഹമ്മദ് മബ്നാന് രണ്ടാം സ്ഥാനം
ദ്വാരക: കേരളത്തിലെ ഉർദു പ്രചാരകനായ സെയ്‌ദ് മുഹമ്മദ് സർവറിന്റെ സ്മരണാർത്ഥം വയനാട് ജില്ല ഉർദു അധ്യാപക സംഘടന സംഘടിപ്പിച്ച ജില്ലാതല ഉർദു ക്വിസ് മത്സരത്തിൽ ദ്വാരക എ.യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി പി.കെ മുഹമ്മദ് മബ്നാൻ രണ്ടാം സ്ഥാനം നേടി. നദീർ സാറിന്റെ പരിശീലനത്തിലാണ് പഠനത്തിൽ ഏറെ മിടുക്കനായ മബ്നാൻ ഈ നേട്ടം കൈവരിച്ചത്. ആറാം മൈൽ പൂവത്തൻകണ്ടി മമ്മൂട്ടി – ഫൗസിയ ദമ്പതികളുടെ മകനാണ് ഈ കൊച്ചു മിടുക്കൻ.





Leave a Reply