മേപ്പാടിയിൽ കെപിസിസി സംസ്കാര സാഹിതിയുടെ ഓണാഘോഷ യാത്ര നടത്തി
മേപ്പാടി: കെപിസിസി സംസ്കാര സാഹിതി മേപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെ മേപ്പാടി ടൗണിൽ ഓണാഘോഷയാത്ര നടത്തി. സാഹിതി മണ്ഡലം പ്രസിഡന്റ് എൻ. അബ്ദുൾ മജീദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബി. സുരേഷ് ബാബു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഒ.വി. റോയ്, ജോൺ മാത്യു, രാജു ഹെജമാടി, എ. രാംകുമാർ, സാഹിതി ഭാരവാഹികളായ നോറിസ് എം., സുജാത മഹാദേവൻ, എം.ആർ. ജോസ്, ഹൈദർ അലി കെ.പി., സതീശൻ കല്ലായി, പി.എം. മൻസൂർ, പി.എം. ഷാജി, സതീശൻ നെല്ലിമുണ്ട എന്നിവർ സംസാരിച്ചു. ഘോഷയാത്രയോടനുബന്ധിച്ച് പുലികളി, പായസ വിതരണം എന്നിവയും സംഘടിപ്പിച്ചു.





Leave a Reply