കൈതപ്പൊയിൽ വാഹനാപകടം: മാനന്തവാടി സ്വദേശി മരിച്ചു
മാനന്തവാടി: കോഴിക്കോട് കൈതപ്പൊയിലിൽ ഉണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിയായ യാത്രക്കാരൻ മരിച്ചു. മാനന്തവാടി ആറാംമൈൽ മാനാഞ്ചിറ ചക്കര റഷീദ് (52) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെ ഇദ്ദേഹവും ഭാര്യയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ദോസ്‌ത് വാഹനം ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ ഭാര്യ റംല നിലവിൽ ചികിത്സയിലാണ്. മുബഷീർ (ദുബൈ), റമീസ് (ഷാർജ), റഈസ്, ഐബ ഫാത്തിമ എന്നിവരാണ് മക്കൾ. പരേതന്റെ മയ്യത്ത് നിസ്‌കാരം മാനാഞ്ചിറ ജുമാ മസ്ജിദിലും ഖബറടക്കം കെല്ലൂർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിലും നടക്കും.





Leave a Reply