പുൽപ്പള്ളിയിൽ ലഹരിവിരുദ്ധ വിളംബര റാലിയും മാവേലിമന്നന് വരവേൽപ്പും നൽകി
പുൽപ്പള്ളി: യുവശക്തി ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ വിളംബര റാലിയും മാവേലിമന്നന് വരവേൽപ്പും സംഘടിപ്പിച്ചു. വയനാട് ജില്ലാ റെഡ് ക്രോസ് കമ്മിറ്റി ചെയർമാൻ ബേബി ടി. പോത്തൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ക്ലബ് രക്ഷാധികാരി സാജു എം.കെ., കമ്മിറ്റി അംഗങ്ങൾ, നാട്ടുകാർ എന്നിവർ ജാഥയിൽ പങ്കെടുത്തു. പുൽപ്പള്ളി ടൗണിലെത്തിയ ജാഥയെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ സ്വീകരിച്ചു.




Leave a Reply