കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി വയനാട് ജില്ലാ സമ്മേളനം സെപ്റ്റംബർ 9-ന് മാനന്തവാടിയിൽ
മാനന്തവാടി: കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി വയനാട് ജില്ലാ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. സെപ്റ്റംബർ 9-ന് മാനന്തവാടി പാറക്കൽ റിവർ ഡെയിൽസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ജില്ലാ സമ്മേളനം നടക്കുന്നത്. പ്രതിനിധി സമ്മേളനം സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എസ്. ബിജു ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.
സംഘാടകസമിതി രൂപീകരണ യോഗത്തിൽ കെ. പി. ശ്രീധരൻ അധ്യക്ഷത വഹിക്കുകയും പി. വി. സഹദേവൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പി. പ്രസന്നകുമാർ, എം. എസ്. വിശ്വനാഥൻ, ടി. കെ. പുഷ്പൻ, ബാബു ഷജിൽ കുമാർ, കെ. എം. വർക്കി മാസ്റ്റർ, കെ. ടി. വിനു, കെ. എം. അബ്ദുൽ ആസിഫ് എന്നിവർ സംസാരിച്ചു.
സമ്മേളന വിജയത്തിനായി ടി. കെ. പുഷ്പനെ ചെയർമാനായും എം. ആർ. സുരേഷിനെ കൺവീനറായും കെ. എം. അബ്ദുൽ സലീമിനെ ട്രഷററായും യോഗം തിരഞ്ഞെടുത്തു.





Leave a Reply