November 7, 2026

ലഹരിക്കെതിരെ ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചു

0
IMG_20260830_142233
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മടക്കിമല: ആഭ്യന്തര വകുപ്പിന്റെ ‘തൂഫാൻ’ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മടക്കിമല ഹിദായത്തുൽ ഇസ്‌ലാം സംഘം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചു. പരിപാടി എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ. എം. അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ മുതിർന്നവരെ വരെ ഒരുപോലെ വലയിലാക്കാൻ ലഹരി വിപത്ത് ചുറ്റും പതുങ്ങിയിരിക്കുന്ന കാലഘട്ടത്തിൽ ഇത്തരം അവബോധ പരിപാടികൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്താകമാനമുള്ള മനുഷ്യരെ പിടിച്ചുലയ്ക്കുന്ന ലഹരിക്കെതിരെ ജനങ്ങളെ മുഴുവൻ അണിനിരത്താനും ബോധവൽക്കരണം സൃഷ്ടിക്കാനും ഇത്തരം കൂട്ടായ്മകൾ പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

 

ചടങ്ങിൽ മുസ്തഫ ബാഖവി പുളിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സൈനുൽ ആബിദ് ദാരിമി, കെ. മുഹമ്മദ് കുട്ടി ഹസനി കണിയാമ്പറ്റ, എം. മുഹമ്മദലി, പി. കബീർ, എൻ. പി. കുഞ്ഞി മൊയ്തീൻ, പി. ഇസ്മായിൽ, അഡ്വ: എം. സി. എം. ജമാൽ, കെ. എ. നാസർ മൗലവി, വി. മുഹമ്മദ്, യു. വി. ചേക്കു, കെ. കെ. യാക്കൂബ്, എം. നാസർ, ബഷീർ ടി., ഷബീബ് അട്ടശ്ശേരി, ഇസ്മായിൽ ഏരേരത്ത്, എൻ. ടി. സൈദ്, മുസ്തഫ പാറത്തോടുക, നജ്മുദ്ദീൻ ഫൈസി എന്നിവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *