September 4, 2026

തൃക്കൈപ്പറ്റയിൽ ചുമർചിത്രകലാ പരിശീലനത്തിന് തുടക്കമായി

0
IMG_20260904_102746
By ന്യൂസ് വയനാട് ബ്യൂറോ

തൃക്കൈപ്പറ്റ: കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിലുള്ള ഡെവലപ്മെന്റ് കമ്മീഷണർ (ഹാൻഡിക്രാഫ്റ്റ്സ്) ഓഫീസ്, നാഷണൽ ഹാൻഡിക്രാഫ്റ്റ്സ് ഡെവലപ്മെന്റ് പ്രോഗ്രാം  പ്രകാരം അനുവദിച്ച മ്യൂറൽ പെയിന്റിംഗ് ഡിസൈൻ ആൻഡ് ടെക്നോളജി ഡെവലപ്മെന്റ് വർക്ക്‌ഷോപ്പ് തൃക്കൈപ്പറ്റ ഭവത്തിൽ ആരംഭിച്ചു. ചുമർചിത്രകലാ മേഖലയിലെ 30 കരകൗശല വിദഗ്ധർക്കായി ഒരു മാസക്കാലമാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പരമ്പരാഗത ചുമർചിത്രകലയുടെ സാങ്കേതികതകളും ആധുനിക ഡിസൈൻ സാധ്യതകളും പരിചയപ്പെടുത്തുന്നതിനൊപ്പം കലാകാരന്മാരുടെ നൈപുണ്യവും തൊഴിൽ സാധ്യതകളും വികസിപ്പിക്കുകയാണ് ശില്പശാലയിലൂടെ ലക്ഷ്യമിടുന്നത്. വിദഗ്ധരായ ഡിസൈനറും മാസ്റ്റർ ക്രാഫ്റ്റ്സ്പേഴ്സണും പരിശീലനത്തിന് നേതൃത്വം നൽകും.

 

ഹാൻഡിക്രാഫ്റ്റ്സ് ഡെവലപ്മെന്റ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ദർശന രാജൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ഡിസൈനർ ജിപ്സ സി, ഭവം മാസ്റ്റർ ക്രാഫ്റ്റ്സ് മാസ്റ്റർ കൃഷ്ണപ്രസാദ് കെ.പി. എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. ഭവം സ്ഥാപക ഡയറക്ടർ സുജിത് കുമാർ എം.പി സ്വാഗതവും ബാംബൂ വില്ലേജ് കോർഡിനേറ്റർ ധന്യ ഇന്ദു നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *