ന്യൂസ് വയനാടിന്റെ ‘എന്റെ പൂക്കളം’ ഓണപ്പൂക്കള മത്സരഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും
കൽപ്പറ്റ: ന്യൂസ് വയനാട് സംഘടിപ്പിച്ച ‘എന്റെ പൂക്കളം’ ഓണപ്പൂക്കള മത്സരത്തിന്റെ ഫലം തിങ്കളാഴ്ച (സെപ്റ്റംബർ 7) പ്രഖ്യാപിക്കും. പ്രമുഖ വിധികർത്താക്കൾ തിരഞ്ഞെടുക്കുന്ന വിജയികളുടെ പേരുകളും ഓണപ്പൂക്കള ചിത്രങ്ങളും ന്യൂസ് വയനാടിന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി പ്രസിദ്ധീകരിക്കും. മത്സരത്തിൽ ഏറ്റവും മികച്ച ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് 2500,1500,1000 വീതം ക്യാഷ് പ്രൈസുകളും, കൂടാതെ ഏറ്റവും മികച്ച നാലെണ്ണത്തിന് പ്രോത്സാഹന സമ്മാനവും നൽകും. മാണിക്യം ജ്വല്ലേഴ്‌സ്, വന്ദന പ്രോഗ്രാം ബുക്കിങ് സെന്റർ ആൻഡ് വിഷ്വൽ മീഡിയ, യേശുദാസൻ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റ് എന്നിവരാണ് ഈ പരിപാടിയുടെ സ്പോൺസർമാർ.





Leave a Reply