September 5, 2026

ദ്വാരക എ.യു.പി. സ്‌കൂളിൽ അധ്യാപകദിനാഘോഷം സംഘടിപ്പിച്ചു

0
IMG_20260905_131054
By ന്യൂസ് വയനാട് ബ്യൂറോ

ദ്വാരക: ദ്വാരക എ.യു. പി. സ്‌കൂളിൽ പി.ടി.എ യുടെ നേതൃത്വത്തിൽ അധ്യാപകദിനം വിപുലമായി സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് ഇബ്രാഹിം എം ചടങ്ങിൽ അധ്യാപകദിന സന്ദേശം നൽകി. അക്ഷരങ്ങൾക്ക് നിറവും ജീവനുമേകി തലമുറകൾക്ക് മാർഗദർശികളാകുന്നവരാണ് അധ്യാപകരെന്ന് അദ്ദേഹം സന്ദേശത്തിലൂടെ വ്യക്തമാക്കി. തുടർന്ന് അധ്യാപകർക്ക് ഉപഹാരവും പൂച്ചെണ്ടും നൽകി ആദരിച്ചു. എം.പി.ടി.എ പ്രസിഡൻ്റ് ദീപ്തി എം.എസ്, വിദ്യാർത്ഥി പ്രതിനിധികളായ മാസ്റ്റർ റിച്ചാർഡ് തോമസ്, കുമാരി ഷെസ ഫാത്തിമ കെ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. പി.ടി.എ വൈസ് പ്രസിഡൻ്റ് അബ്ദുൾ നാസർ എ, എം.പി.ടി.എ വൈസ് പ്രസിഡൻ്റ് സോഫി എം.എസ്, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ പി.ടി.എ ഭാരവാഹികളായ ഇബ്രാഹിം എം, ദീപ്തി എം.എസ്, മുഹമ്മദ് കെ.എം എന്നീ അധ്യാപകരെ എച്ച്.എം സിസ്റ്റർ സിജി ജോസഫ് ഉപഹാരങ്ങൾ നൽകി ആദരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *