September 6, 2026

അധ്യാപക ദിനത്തിൽ അധ്യാപികയെ ആദരിച്ച് സിറ്റി ക്ലബ്

0
IMG_20260906_154950
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: അധ്യാപക ദിനത്തോടനുബന്ധിച്ച് വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് ബഡ് സ്‌കൂളിലെ അധ്യാപിക സ്മിജ മഹേഷിനെ ആദരിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു പൊന്നാടയണിയിച്ച് അധ്യാപികയെ ആദരിച്ചു. പി.എ. ഡീവന്‍സ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മിനി മാപ്പനാത്ത്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പി.എ. പ്രകാശന്‍, ജോസ് കണ്ടംതുരുത്തിയില്‍, റിന്‍സി വര്‍ഗീസ്, സണ്ണി വെട്ടുകാട്ടില്‍, ക്ലബ്ബ് പ്രസിഡന്റ് ബെന്നി മാത്യു, സി.ഡി. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *