പനമരം ബദ്റുൽഹുദ ഹുബ്ബുറസൂൽ കോൺഫറൻസ്: സന്ദേശ പ്രയാണം ആരംഭിച്ചു
പനമരം: പനമരം ബദ്റുൽ ഹുദയിൽ സെപ്റ്റംബർ 12-ന് നടക്കുന്ന ഹുബ്ബുറസൂൽ കോൺഫറൻസിന്റെ ഭാഗമായുള്ള വയനാട് ജില്ലാ സന്ദേശയാത്രയ്ക്ക് തുടക്കമായി. ചേലോട് മഖാം പരിസരത്തുനിന്ന് ആരംഭിച്ച സന്ദേശയാത്ര സ്വാഗതസംഘം ചെയർമാൻ സയ്യിദ് മുഹമ്മദ് ഫസൽ ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സയ്യിദ് ഹാഷിർ തങ്ങൾ, പി. ഉസ്മാൻ മൗലവി, ഫായിസ് കണിയാമ്പറ്റ, സാബിത്ത് തരുവണ തുടങ്ങിയവർ സംബന്ധിച്ചു.





Leave a Reply