September 7, 2026

ശ്രേഷ്ഠവിദ്യാലയ പുരസ്കാരം നേടിയ മൂളിത്തോട് എടവക നാഷണൽ എ എൽ പി സ്കൂളിന് ആദരം

0
IMG_20260907_122353
By ന്യൂസ് വയനാട് ബ്യൂറോ

മൂളിത്തോട്: സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ശ്രേഷ്ഠവിദ്യാലയ പുരസ്കാരത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടിയ മൂളിത്തോട് എടവക നാഷണൽ എ എൽ പി സ്കൂളിനെ 20-ാം വാർഡ് മെമ്പർ ജോർജ് പടകൂട്ടിലിന്റെ നേതൃത്വത്തിൽ ആദരിച്ചു. സ്കൂളിനെ മികവുറ്റതാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ഹെഡ്മിസ്ട്രസ് സിസ്റ്റർ സിനി ഫ്രാൻസിസ്, മറ്റ് അധ്യാപകർ, വിദ്യാർഥികൾ, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവരെ ചടങ്ങിൽ അദ്ദേഹം ആദരിച്ചു. 21-ാം വാർഡ് മെമ്പർ എം.കെ. ജയപ്രകാശ്, വാർഡ് കൺവീനർ റഫീഖ് കാഞ്ഞായി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *