ന്യൂസ് വയനാട് – ‘എന്റെ പൂക്കളം’ ഓണപ്പൂക്കള മത്സരം’ പാടിച്ചിറ കെ എസ് ഇ ബിക്ക് ഒന്നാം സ്ഥാനം,അലീന പള്ളിക്കുന്ന്, സിനീഷ് പരപ്പനങ്ങാടി എന്നിവർക്ക് രണ്ടും മൂന്നും സ്ഥാനം
കൽപ്പറ്റ: ന്യൂസ് വയനാട് നടത്തിയ ‘എന്റെ പൂക്കളം’ ഓണപ്പൂക്കള മത്സരത്തിൽ പാടിച്ചിറ കെ എസ് ഇ ബി ടീം ഒരുക്കിയ പൂക്കളത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. അലീന പള്ളിക്കുന്ന്, സിനീഷ് പരപ്പനങ്ങാടി എന്നിവരുടെ പൂക്കളങ്ങൾ രണ്ടും, മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 2500, 1500, 1000 രൂപ വീതം ക്യാഷ് പ്രൈസ് നൽകും.മാണിക്യം ഡിസൈനർ ജ്വല്ലേഴ്സ്, വന്ദന പ്രോഗ്രാം ഏജൻസി, യേശുദാസൻ ഫൗണ്ടേഷൻ എന്നിവരാണ് മത്സരത്തിൻ്റെ സ്പോൺസർമാർ.
എഫ് എച്ച് സി വെള്ളമുണ്ട, ഷിജോ എൻ വർഗീസ്,റീഷ്മ കൽപ്പറ്റ, മുഹമ്മദ് ബഷീർ പടിഞ്ഞാറത്തറ എന്നിവരുടെ പൂക്കളങ്ങൾ പ്രോൽസാഹന സമ്മാനത്തിന് അർഹത നേടി. ഓണത്തോടനുബന്ധിച്ച് ന്യൂസ് വയനാട് നടത്തിയ മത്സരത്തിൽ ജില്ലയിൽ നിന്നും ജില്ലയുടെ പുറത്ത് നിന്നും നൂറിൽ പരം എൻട്രികളാണ് വന്നത്. വിധികർത്താക്കളായ മീഡിയ ഫോട്ടോഗ്രഫി രംഗത്തെ പ്രവർത്തിക്കുന്ന നിസാം കെ അബ്ദുള്ള, അനന്തു ആരിഫ, ജെയിസൺ തോമസ്, അനുപ്രിയ എന്നിവരടങ്ങുന്ന വിദഗ്ധ സംഗമാണ് ഏറ്റവും മികച്ച ചിത്രങ്ങൾ തിരഞ്ഞെടുത്തത്.
കഴിഞ്ഞ വർഷം ന്യൂസ് വയനാട് ഓണത്തോടനുബന്ധിച്ച് നടത്തിയ കുഞ്ഞോണം നല്ലോണം ഫോട്ടോഗ്രാഫി മത്സരവും ശ്രദ്ധ നേടിയിരുന്നു. ന്യൂസ് വയനാട് വിവിധങ്ങളായ മൽസര പരിപാടികൾ വയനാട്ടുകാർക്കായി ഒരുക്കുന്നുണ്ടന്ന് ബിസിനസ് മാനേജർ മെറിൻ സെബാസ്റ്റ്യൻ ,ന്യൂസ് കോഡിനേറ്റർ അനുപ്രിയ എന്നിവർ അറിയിച്ചു.












Leave a Reply