September 8, 2026

ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

0
WhatsApp Image 2026-09-07 at 6.02.41 PM
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി :പഴശ്ശിരാജ കോളേജ് പുൽപ്പള്ളി എൻ എസ് എസ് യൂണിറ്റിന്റെയും വയനാട് സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നശാ മുക്ത് ഭാരത് അഭിയാൻ (എൻ എം ബി എ )യുടെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറും വിമുക്തി മിഷൻ താലൂക്ക് കോർഡിനേറ്ററുമായ നിക്കോളാസ് ജോസ് ക്ലാസിന് നേതൃത്വം നൽകി

ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ, യുവാക്കളിലുണ്ടാക്കുന്ന ആരോഗ്യ-സാമൂഹിക പ്രത്യാഘാതങ്ങൾ, ലഹരിയിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ലഹരിക്കെതിരെ വിദ്യാർഥികളിൽ അവബോധം വളർത്തുകയും ലഹരിമുക്തമായ സമൂഹം സൃഷ്ടിക്കുന്നതിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം.

ബോധവത്കരണ ക്ലാസ് വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ സന്ദേശം പകരുന്ന ശ്രദ്ധേയമായ പരിപാടിയായി. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ വിമ്യ കെ. പി.യും ഡോ. സന്തോഷും പരിപാടിക്ക് നേതൃത്വം നൽകി. കോളേജ് വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *