September 12, 2026

ഹോളിക്രോസ് സീനിയർ ഹോം നാടിന് സമർപ്പിച്ചു  

0
IMG_20260912_173804
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, സാമൂഹിക സേവനം, വയോജന പരിചരണം തുടങ്ങിയ മേഖലകളിൽ സമർപ്പിത സേവനം നടത്തുന്ന സിസ്റ്റേഴ്സ് ഓഫ് മേഴ്സി ഓഫ് ദി ഹോളി ക്രോസ് കോൺഗ്രിഗേഷൻ മാനന്തവാടി ഹോളിക്രോസ് കോൺവെന്റിന്റെയും സീനിയർ ഹോമിന്റെയും ആശീർവാദവും ഉദ്ഘാടനവും നടത്തി. മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം ആശീർവാദ കർമ്മങ്ങൾക്ക് നേതൃത്വം നൽകി. ഉഷ വിജയൻ എം. എൽ. എ. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ അവശരും അശരണരുമായ മനുഷ്യർക്കൊപ്പം നിൽക്കുകയും വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം, വയോജന പരിചരണം തുടങ്ങിയ മേഖലകളിൽ നിസ്വാർത്ഥമായി സേവനം നടത്തുകയും ചെയ്യുന്ന സിസ്റ്റേഴ്സിന്റെ പ്രവർത്തനം ഏറ്റവും മഹത്തരമാണെന്ന് എം. എൽ. എ. പറഞ്ഞു. മാനന്തവാടി രൂപത വികാരി ജനറൽ  ഫാ. പോൾ മുണ്ടോളിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, ജില്ലാ പഞ്ചായത്ത് അംഗം ജിൽസൺ തൂപ്പുംകര, ഹോളിക്രോസ് കോൺഗ്രിഗേഷൻ സൗത്ത് പ്രോവിൻസ് പ്രൊവിൻഷ്യൽ  സിസ്റ്റർ അർച്ചന പടികര, ക്രിസ്തുദാസി കോൺഗ്രിഗേഷൻ റീജിയണൽ സുപ്പീരിയർ  സിസ്റ്റർ ഷോളി എസ്.കെ.ഡി., എടവക ഗ്രാമപഞ്ചായത്ത് അംഗം ഷിൽസൺ കൊക്കണ്ടത്തിൽ, എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂൾ മാനേജർ  ബ്രദർ പീറ്റർ ദാസ്, മുൻ വയനാട് എഡിഎം അഗസ്റ്റിൻ മുങ്ങാനാനി, സിസ്റ്റർ ലിസീന കൊച്ചുപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *