September 19, 2026

ക്യാൻസർ രോഗികൾക്ക് സൗജന്യ വിഗ്ഗും കൃത്രിമ സ്തനങ്ങളും വിതരണം ചെയ്തു

0
IMG_20260917_163351
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: സോഷ്യൽ സർവീസ് ഓർഗനൈസേഷൻ, തൃശൂർ അമല മെഡിക്കൽ കോളേജ്, പ്രാസ്കോ ഹെയർ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ പ്രകാശ് പ്രാസ്കോ സംഘടിപ്പിക്കുന്ന, ക്യാൻസർ ബാധിച്ച് കീമോ ചികിത്സയിൽ മുടി നഷ്ടപ്പെട്ട സ്ത്രീകൾക്കുള്ള സൗജന്യ വിഗ്ഗുകളുടെയും കൃത്രിമ സ്തനങ്ങളുടെയും വിതരണ ഉദ്ഘാടനം നടന്നു. മീനങ്ങാടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സന്തോഷ് കുമാർ, സോഷ്യൽ സർവീസ് ഓർഗനൈസേഷൻ കോഡിനേറ്റർ സജിത കെ.ആറിന് വിഗ്ഗ് നൽകിക്കൊണ്ടാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ സോഷ്യൽ സർവീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി പ്രകാശ് പ്രാസ്കോ, എസ്.ഐ ശശിധരൻ, ദ്വാരക നാരായണൻ നായർ, ബഷീർ കല്ലേരി, മറ്റ് പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കുറഞ്ഞത് 12 ഇഞ്ച് മുടിയെങ്കിലും ദാനം ചെയ്യാൻ താല്പര്യമുള്ളവരും സൗജന്യമായി കൃത്രിമ സ്തനങ്ങളും വിഗ്ഗുകളും ആവശ്യമുള്ളവരും പ്രകാശ് പ്രാസ്കോയെ 9847291128 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *