സി. ബി. എസ്. ഇ ജില്ലാ കലോത്സവത്തിൽ ഇരട്ട തിളക്കവുമായി റാഹേൽ മേരി
പുൽപ്പള്ളി: വയനാട് ജില്ല സി. ബി. എസ്. ഇ സഹോദയ കലോത്സവത്തിൽ കാറ്റഗറി വണ്ണിൽ ഇരട്ട തിളക്കവുമായി റാഹേൽ മേരി. ലളിതഗാനം, പദ്യം ചൊല്ലൽ മലയാളം എന്നിവയ്ക്ക് ഒന്നാം സ്ഥാനവും, പദ്യം ചൊല്ലൽ ഇംഗ്ലീഷിന് എ ഗ്രേഡും കരസ്ഥമാക്കി. കാറ്റഗറി വണ്ണിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും ലഭിച്ച റാഹേൽ മേരിക്ക് ലഭിച്ചു.
പുൽപ്പള്ളി സെന്റ് : മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് റാഹൽ. പുൽപ്പള്ളി, വേലിയമ്പം കോതവഴിക്കൽ ഡോ : ജോമറ്റിന്റെയും, ടിസിയുടെയും മകളാണ് റാഹേൽ മേരി. കവിത ടീച്ചറാണ് റാഹേൽ മേരിയുടെ പരിശീലക.





Leave a Reply