സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസറായി മുംതാസ് പി നിയമിതയായി: എം.എസ്.എസ് ലേഡീസ് വിംഗ് ആദരിച്ചു
കൽപ്പറ്റ: കൽപ്പറ്റ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സുവോളജി അധ്യാപികയായിരുന്ന മുംതാസ് പി. യെ സമഗ്ര ശിക്ഷാ കേരളം (എസ് എസ് കെ) വയനാട് ജില്ലാ പ്രോഗ്രാം ഓഫീസറായി (ഡി പി ഒ )നിയമിച്ചു. വിദ്യാഭ്യാസരംഗത്തെ നീണ്ട പ്രവർത്തനപരിചയവും നേതൃത്വപാടവവും പരിഗണിച്ചാണ് ഈ പുതിയ ചുമതല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാരവും എല്ലാവർക്കും ലഭ്യമാകുന്ന വിദ്യാഭ്യാസവും ഉറപ്പാക്കുന്ന സമഗ്ര ശിക്ഷാ കേരളത്തിന്റെ വിദ്യാഭ്യാസ ആസൂത്രണം, ഏകോപനം, നടപ്പാക്കൽ, നിരീക്ഷണം തുടങ്ങിയ സുപ്രധാന അഡ്മിനിസ്ട്രേറ്റീവ് ചുമതലകളാണ് ഈ പദവിയിലുള്ളത്. ഒരു അധ്യാപികയിൽ നിന്ന് വിദ്യാഭ്യാസ ഭരണരംഗത്തെ പ്രധാന ഉത്തരവാദിത്വത്തിലേക്കുള്ള ഈ നിയമനം മുംതാസ് ടീച്ചറുടെ സേവനമികവിനും നേതൃത്വശേഷിക്കുമുള്ള അംഗീകാരമാണ്.
എം.എസ്.എസ് ലേഡീസ് വിംഗ് വയനാട് ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ കൂടിയായ മുംതാസ് ടീച്ചറെ വയനാട് ജില്ലാ എം.എസ്.എസ് ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. അഡ്വ. ഫാത്തിമ തഹ്ലിയ എം.എൽ.എ ഉപഹാരം കൈമാറി. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് മറിയം ടീച്ചർ, സെക്രട്ടറി ഉമൈബ മൊയ്തീൻകൂട്ടി, ട്രഷറർ ജാസമിൻ ഷൗക്കത്ത്, റഹ്മത്ത് പിണങ്ങോട്, റംല മേപ്പാടി, ആയിഷ കെ. ടി. തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply