രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: വെണ്ണിയോട് കരിദിനാചരണ പൊതുയോഗം സംഘടിപ്പിച്ചു
വെണ്ണിയോട്: വോട്ടുകൊള്ള നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്ത ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത കേന്ദ്രസർക്കാർ നടപടിക്കെതിരെയും, തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്നാവശ്യപ്പെട്ടും രാജ്യവ്യാപകമായി നടക്കുന്ന കരിദിനാചരണത്തിന്റെ ഭാഗമായി കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുസമ്മേളനം സംഘടിപ്പിച്ചു. വെണ്ണിയോട് നടന്ന പൊതുസമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് സി. സി. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പോൾസൺ കൂവക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡി.സി.സി. സെക്രട്ടറി മാണി ഫ്രാൻസിസ്, യു.ഡി.എഫ്. കൺവീനർ സുരേഷ് ബാബു വാളൽ, പാർലമെന്ററി പാർട്ടി ലീഡർ പി. പി. റെനീഷ്, പഞ്ചായത്ത് പ്രസിഡന്റ് രജിത സി. സി., ജോസ് മേട്ടയിൽ, ജെനി മോൾ എം. ജി., ജസ്റ്റിൻ സിറിയക്ക്, കെ. ടി. ജെയിംസ്, രശ്മി ജോസഫ്, ആശ ആന്റണി, പി. കെ. ജോസഫ്, പ്രജീഷ് ജയിൻ, പുഷ്പ സുന്ദരൻ, വി. കെ. ശങ്കരൻകുട്ടി എന്നിവർ സംസാരിച്ചു.




Leave a Reply