October 8, 2026

ജില്ലാ ശാസ്ത്രമേള; സംഘാടകസമിതി രൂപീകരിച്ചു

0
IMG-20261008-WA0225
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:45-ാമത് ജില്ലാ ശാസ്ത്രമേള നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. മാനന്തവാടി എം.ജി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നവംബര്‍ ആറ്, ഏഴ് തിയതികളില്‍ മേള നടക്കും. കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്, എം.പി പ്രിയങ്ക ഗാന്ധി, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍ എന്നിവര്‍ സംഘാടക സമിതി രക്ഷാധികാരികളാണ്. എം.എല്‍.എ ഉഷ വിജയന്‍ സംഘാടകസമിതി ചെയര്‍പേഴ്‌സണായും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയിന്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.എസ് മൂസ, വാര്‍ഡ് അംഗം സി.ആര്‍ റെജില എന്നിവര്‍ വൈസ് ചെയര്‍മാന്മാരായും പ്രവര്‍ത്തിക്കും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്ര വ്യാസ് ജനറല്‍ കണ്‍വീനറാണ്. ശാസ്ത്രമേളയുടെ വിജയകരമായ നടത്തിപ്പിന് 12 സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. മാനന്തവാടി എം.ജി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍ അധ്യക്ഷനായി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *