October 8, 2026

പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ഷൂട്ടേഴ്‌സ് പാനലിന്റെ പുതുക്കിയ ഐഡി കാർഡുകൾ വിതരണം ചെയ്തു.

0
WhatsApp Image 2026-10-08 at 6.28.01 PM (1)
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : പുൽപ്പള്ളി പഞ്ചായത്ത് പരിധിയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും ഭീഷണിയാകുന്ന ക്ഷുദ്രജീവികളെ ഇല്ലാതാക്കുന്നതിനായി രൂപീകരിച്ച അംഗീകൃത ഷൂട്ടേഴ്‌സ് പാനലിന്റെ പുതുക്കിയ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. ഐഡി കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് നിർവഹിച്ചു.

സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനും, അവയെ കൃത്യമായ രീതിയിൽ സംസ്കരിക്കുന്നതിനുമുള്ള പൂർണ്ണ ചുമതല ഈ പാനലിനാണ് നൽകിയിരിക്കുന്നത്. ഇതനുസരിച്ച്, പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്.

ചടങ്ങിൽ വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ അധ്യക്ഷത വഹിച്ചു. വിവിധ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരും വാർഡ് മെമ്പർമാരും യോഗത്തിൽ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *