October 9, 2026

കാൻസർ ബോധവൽക്കരണ ക്ലാസും പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു

0
IMG-20261008-WA0392(1)
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: പനമരം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്., എഫ്.എൻ.എച്ച്.ഡബ്ല്യു., ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പനമരം പഞ്ചായത്ത് ഹാളിൽ കാൻസർ ബോധവൽക്കരണ ക്ലാസും പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. പഞ്ചായത്ത് സി.ഡി.എസ്. ചെയർപേഴ്സൺ  ജാനകി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ രജനി ജിനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എഫ്.എൻ.എച്ച്.ഡബ്ല്യു. പ്രതിനിധി ജയന്തി എം.എസ്. സ്വാഗതവും അനുശ്രീ, ലിസി പത്രോസ് എന്നിവർ ആശംസകളും അറിയിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ കാൻസർ വിഭാഗം മേധാവി ഡോ. രാധിക എ.കെ. ബോധവൽക്കരണ ക്ലാസിനും പരിശോധനാ ക്യാമ്പിനും നേതൃത്വം നൽകി. ബിസിനസ് ഡെവലപ്മെന്റ് മാനേജർ നൗഷാദ് കെ., അസിസ്റ്റന്റ് മാനേജർ ജിബിൻ ജോർജ്, ലിബിൻ സണ്ണി എന്നിവർ പങ്കെടുത്ത പരിപാടിയിൽ 150-ലധികം ആളുകൾ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *