October 12, 2026

മാനന്തവാടി മണ്ഡലത്തിലെ മലയോര ഹൈവേ നിർമാണം ഉടൻ പൂർത്തിയാക്കി ജനദുരിതത്തിന് പരിഹാരം കാണണം: എസ്.ഡി.പി.ഐ

0
IMG-20261011-WA0215
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി മണ്ഡലത്തിലെ മലയോര ഹൈവേ നിർമാണം അടിയന്തരമായി പൂർത്തിയാക്കി ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്ന് എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.

മണ്ഡലത്തിൽ 42.5 കിലോമീറ്റർ ദൂരത്തിൽ നടപ്പാക്കുന്ന പദ്ധതിക്ക് കിഫ്ബി 106 കോടി രൂപ അനുവദിച്ചിരുന്നു. കെ ആർ എഫ് ബി യുടെ നേതൃത്വത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുത്ത നിർമാണം 2024 ഏപ്രിൽ 10നകം പൂർത്തിയാക്കാനായിരുന്നു കരാർ. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും പ്രവൃത്തികൾ പൂർത്തിയായിട്ടില്ല.

 

നിർമാണം നീളുന്നത് പ്രധാന ടൗണുകളിൽ പൊടിശല്യം, പാർക്കിങ് പ്രശ്നങ്ങൾ, ഗതാഗത തടസ്സങ്ങൾ, മഴവെള്ളം കടകളിലേക്കും വീടുകളിലേക്കും ഒഴുകിയെത്തൽ തുടങ്ങിയ ദുരിതങ്ങൾ സൃഷ്ടിക്കുന്നു. നിർമിച്ച ഡ്രെയിനേജുകളിൽ മണ്ണടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെടുന്നതും റോഡരികിലെ കാട് വെട്ടിത്തെളിക്കാത്തതും യാത്രക്കാർക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. നിർമാണം പൂർത്തിയാകാത്ത ഭാഗങ്ങളിൽ അപകടസാധ്യത ഒഴിവാക്കാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കണം.

 

പദ്ധതി പൂർത്തിയാക്കുന്നതിനുള്ള സമയപരിധി പ്രഖ്യാപിക്കുക, ഡ്രെയിനേജുകൾ ശുചീകരിക്കുക, കാട് വെട്ടിത്തെളിക്കുക, ഗതാഗത തടസ്സങ്ങളും വെള്ളക്കെട്ടും പരിഹരിക്കുക, അനുവദിച്ച തുകയുടെ വിനിയോഗവും നിർമാണ പുരോഗതിയും വ്യക്തമാക്കുക തുടങ്ങിയ ആവശ്യങ്ങളിൽ കെ ആർ എഫ് ബി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

 

യോഗം മണ്ഡലം പ്രസിഡന്റ് വി സുലൈമാന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് എ. യൂസുഫ് ഉദ്ഘാടനം ചെയ്തു.

ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ടി സിദ്ധീഖ്, കെ.മഹ്‌റൂഫ്, മണ്ഡലം വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുല്ല എം ടി, സെക്രട്ടറി സജീർ എം ടി, ഓർഗനൈസിംഗ് സെക്രട്ടറി ഷുഹൈബ് ടി കെ,ജോയിന്റ് സെക്രട്ടറി നൗഫൽ പി കെ, ട്രഷറർ അലി എ കെ, കമ്മിറ്റിയംഗങ്ങളായ കെ എസ് സകരിയ്യ,അബു കെ എം വിവിധ പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *