ഗ്യാനേഷ് കുമാർ രാജിവെക്കുക, ജനാധിപത്യ വോട്ടവകാശം സംരക്ഷിക്കുക: മാനന്തവാടിയിൽ എസ്.ടി.യു പ്രതിഷേധ സംഗമം നടത്തി
മാനന്തവാടി: ജനാധിപത്യ വോട്ടവകാശം സംരക്ഷിക്കുക, ഗ്യാനേഷ് കുമാർ രാജിവെക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി, രാജ്യത്തെ തിരഞ്ഞെടുപ്പ് അട്ടിമറിച്ച് വളഞ്ഞ വഴിയിലൂടെ ബി.ജെ.പിയെ അധികാരത്തിലെത്തിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ നീക്കങ്ങൾ നടക്കുന്നുവെന്നാരോപിച്ച് സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) നേതൃത്വത്തിൽ മാനന്തവാടിയിൽ പ്രതിഷേധ സംഗമം നടത്തി.
പ്രതിഷേധ സംഗമം മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി. കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. പാറക്ക മമ്മൂട്ടി, ഇ. അബ്ദുറഹ്മാൻ, ബഷീർ ഇ., അഡ്വ. റഷീദ് പടയൻ, ഷൗക്കത്തലി ആയാട്ട്, ജമാൽ അണിയാപ്രവൻ, സുബൈർ എ.പി., ഫൈസൽ പാണ്ടിക്കടവ്, ഫൈസൽ വി, കബീർ മാനന്തവാടി, ഫൈസൽ പഞ്ചാരക്കൊല്ലി, അഫ്ലഹ് വെള്ളമുണ്ട, സിനാൻ, നജാഫ്, നാഫിൽ തുടങ്ങിയവർ പങ്കെടുത്തു.




Leave a Reply