വയനാട് ജില്ലയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ എൻകോർഡ് യോഗം ചേർന്നു
കൽപ്പറ്റ: വയനാട് ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉൽപ്പാദനം, ഉപഭോഗം, വിപണനം, കടത്ത് എന്നിവ നിയന്ത്രിക്കുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള ജില്ലാ തല നാർക്കോ കോർഡിനേഷൻ സെന്റർ (എൻ കോർഡ്) യോഗം കൽപ്പറ്റയിൽ ചേർന്നു. ജില്ലാ കലക്ടർ വി.ചെൽസസിനി ഐ.എ.എസ് ചെയർപേഴ്സണും ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് കൺവീനറുമായ യോഗം കഴിഞ്ഞ ഒരു മാസത്തിനിടെ ലഹരിക്കെതിരെ വിവിധ വകുപ്പുകൾ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തി. വരും ദിവസങ്ങളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള പദ്ധതികളും യോഗം ആസൂത്രണം ചെയ്തു. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി ടി.മനോഹരൻ, എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, വനം വകുപ്പ്, കുടുംബശ്രീ, ഐ.ടി.ഡി.പി, ഡി.ടി.പി.സി തുടങ്ങിയ വിവിധ വകുപ്പുകളിലെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തിരുന്നു.




Leave a Reply