സ്വകാര്യ ബസ് പണിമുടക്ക് നവംബറിൽ; മിനിമം ചാർജ് 20 രൂപയാക്കണമെന്ന് ആവശ്യം
കൽപ്പറ്റ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നവംബർ മുതൽ സർവീസുകൾ പൂർണമായി നിർത്തി പണിമുടക്കിലേക്ക്. പ്രിയദർശിനി പദ്ധതിയിലൂടെയുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കുക, മിനിമം ബസ് ചാർജ് 20 രൂപയാക്കി വർധിപ്പിക്കുക, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കിയ റൂട്ടുകളിൽ ഡീസൽ അടിക്കാനോ തൊഴിലാളികൾക്ക് മാന്യമായ വേതനം നൽകാനോ പോലും വരുമാനം ലഭിക്കാതെ ബസുകൾ പലപ്പോഴും കാലിയായി ഓടേണ്ടി വരുന്ന സാഹചര്യമാണെന്നും, എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികളൊന്നും ഉണ്ടായില്ലെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കി. ഒരേ റൂട്ടിൽ സ്വകാര്യ ബസുകളും കെഎസ്ആർടിസിയും സർവീസ് നടത്തുന്നിടത്താണ് സ്വകാര്യ ബസ് ഉടമകൾക്ക് സാമ്പത്തിക നഷ്ടമെന്ന് വിദഗ്ധ സമിതി റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. അതേസമയം, കേരള ബസ് ട്രാൻസ്പോർട്ട് ഫെഡറേഷൻ ഈ പണിമുടക്ക് സമരത്തിൽ നിന്നും മാറിനിൽക്കും.




Leave a Reply