October 18, 2026

പരിശോധനയിൽ ലഹരിമരുന്നല്ലെന്ന് തെളിഞ്ഞു; അയ്യങ്കൊല്ലി സ്വദേശിനി ഫിലോമിനയ്ക്ക് മോചനം

0
WhatsApp Image 2026-10-18 at 9.18.21 AM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സൗദിയിൽ നിരോധിത മരുന്ന് കൈവശം സൂക്ഷിച്ചതിന് കസ്റ്റഡിയിലെടുത്ത വയനാട് അയ്യങ്കൊല്ലി സ്വദേശി ഫിലോമിനയെ വിട്ടയച്ചു. ഈ മാസം 10ന് ബെംഗളൂരുവിൽ നിന്ന് ജിദ്ദ വഴി റിയാദിലേക്കുളള യാത്രക്കിടെ ജിദ്ദ കസ്റ്റംസ് ആണ് നിരോധിത മരുന്ന് കണ്ടെത്തിയത്. ലഹരിമരുന്ന് പരിശോധനയിൽ ഇത് ലഹരിയല്ലെന്ന് വ്യക്തമായതോടെയാണ് അധികൃതർ ഇവരെ വിട്ടയച്ചത്.

എന്നാൽ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെയും നാർകോടിക്‌സ് കൺട്രോൾ ഡയറക്ടറേറ്റിന്റെയും പരിശോധനയിൽ ലഹരി മരുന്നല്ലെന്ന് തെളിയുകയായിരുന്നു. ഇതോടെയാണ് ഫിലോമിനയെ വിട്ടയച്ചത്.

വാർഷികാവധി കഴിഞ്ഞ് സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിനിടെയാണ് ജിദ്ദ വിമാനത്താവളത്തിൽ വച്ച് ഫിലോമിനയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ മാസം 10ന് ബെംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ഫിലോമിന ജിദ്ദയിലേക്ക് തിരിച്ചത്. ജിദ്ദയിൽ ഇറങ്ങി അവിടെനിന്ന് കണക്ഷൻ ഫ്ലൈറ്റ് മാർഗം റിയാദിലേക്ക് പോകാനായിരുന്നു പദ്ധതി. ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ റിയാദ് കിംഗ് ഫഹദ് ആശുപത്രിയിലെ നഴ്‌സാണ് ഫിലോമിന.

രാജ്യത്ത് നിരോധനമുള്ള മരുന്നുകൾ ലഗേജിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. വിമാനത്താവളത്തിലിറങ്ങിയ ഉടൻ, രാത്രി ഫിലോമിന പിതാവ് രവിക്കും ഭർത്താവ് ജോണിനും ഒരു ശബ്ദസന്ദേശം അയച്ചിരുന്നു. വിമാനത്താവള ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോൺ കൈമാറാൻ ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. പിന്നീട് കുടുംബം അറിയുന്നത് പൊലീസ് കസ്റ്റഡിയിലാണെന്നായിരുന്നു. ഫിലോമിനയുടെ മോചനം കുടുംബത്തിനും സുഹൃത്തുക്കൾക്കും ആശ്വാസമാകുകയാണ്. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി – ശെൽവി ദമ്പതികളുടെ മകളാണ് ഫിലോമിന.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *