October 19, 2026

പ്രവാസി കോൺഗ്രസ്‌ ചീരാൽ മണ്ഡല കൺവെൻഷൻ നടത്തി 

0
IMG-20261019-WA0016
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: പ്രവാസി കോൺഗ്രസ് ചീരാൽ മണ്ഡല കൺവെൻഷൻ ചീരാൽ കോൺഗ്രസ്‌ ഭവനിൽ നടത്തി.പ്രവാസി കോൺഗ്രസ്‌ ചീരാൽ മണ്ഡലം പ്രസിഡന്റ്‌ കെ. സി. കെ.തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി. സി. സി.ജന :സെക്രട്ടറി കെ. ആർ.സാജൻ ഉദ്ഘാടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ്‌ അബ്ദുൽ റഷീദ് നോർക്കയെ ക്കുറിച്ചും ക്ഷേമ നിധിയെക്കുറിച്ചും വിശദമായി സംസാരിച്ചു.പ്രവാസി കോൺഗ്രസ് ജില്ലാ ജന :സെക്രട്ടറി ടി. ടി. സുലൈമാൻ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്ത കെ. സി. കെ. തങ്ങളെ യും മണ്ഡലം സെക്രട്ടറി ആയി തിരഞ്ഞെടുത്ത സജി പഴുരിനെയും ചടങ്ങിൽ ആദരിച്ചു. ഐ. എൻ. സി. മണ്ഡലം പ്രസിഡന്റ്‌ ഷിജു കൊഴുവണ,ഹാരിസ് സി. കെ, കരീം മുരിങ്ങ തൊടി, കെ മുനീബ്, പി. സദാനന്ദൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *