കുടുംബശ്രീ ഗ്രൂപ്പുകൾക്ക് പച്ചക്കറിത്തൈ വിതരണം ആരംഭിച്ചു
മാനന്തവാടി: നഗരസഭയുടെ 2026–27 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ഗ്രൂപ്പുകൾക്ക് പച്ചക്കറിത്തൈകൾ വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് തുടക്കമായി. നഗരസഭാതല ഉദ്ഘാടനം ഒണ്ടയങ്ങാടിയിൽ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ നിർവഹിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പി.വി. ജോർജ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ പദ്ധതി വിശദീകരണം നടത്തി. കൗൺസിലർമാരായ പി.ടി. ബിജു, ഷിബു കെ. ജോർജ്, ലേഖാ രാജീവൻ, കൃഷി ഓഫീസർ ശരണ്യ എന്നിവർ പങ്കെടുത്തു.




Leave a Reply