November 19, 2026

വയനാട്ടിലേക്ക് ബദൽ പാത: പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡിനായി ഉന്നതതല യോഗം വിളിക്കുമെന്ന് ഉറപ്പ് നൽകി മന്ത്രിമാർ

0
IMG-20261028-WA0211
Merin S
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: പൂഴിത്തോട് – പടിഞ്ഞാറത്തറ ജനകീയ കർമ്മസമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന മന്ത്രിതല കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നതായി ഭാരവാഹികൾ. വയനാട്ടിലേക്ക് ഒരു ബദൽ പാത കൂടി പരിഗണനയിലുണ്ടെന്നും, നവംബർ പകുതിയോടെ വിവിധ വകുപ്പു മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചുചേർത്ത് കാര്യങ്ങൾ ഏകോപിപ്പിക്കുമെന്നും മന്ത്രിമാർ ഉറപ്പു നൽകി.

 

റോഡിനു വേണ്ടി ജനകീയ കർമ്മസമിതി നടത്തിവരുന്ന റിലേ സമരം നാല് വർഷം പൂർത്തിയാകുന്നതിനിടെയാണ് മന്ത്രി ടി. സിദ്ധിഖിന്റെ മുൻകൈയ്യിൽ തിരുവനന്തപുരത്ത് മന്ത്രിതല യോഗത്തിന് കളമൊരുങ്ങിയത്. കഴിഞ്ഞ 32 വർഷമായി വിവിധ വകുപ്പുകളുടെ റിപ്പോർട്ടിൽ പാളിച്ചകൾ ഉണ്ടായിട്ടുണ്ടെന്നും ഇതിന്റെ യഥാർത്ഥ വസ്തുതകൾ ഏതാണെന്നും കർമ്മസമിതി ഭാരവാഹികൾ മന്ത്രിമാരെ ബോധ്യപ്പെടുത്തി. പാതയുടെ പ്രവൃത്തി പൂർത്തിയാക്കി കെ. കരുണാകരൻ സ്മാരക റോഡാക്കി തുറന്നു നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.

 

ചർച്ചകൾക്ക് മന്ത്രി ടി. സിദ്ധിഖ് നേതൃത്വം നൽകി. കർമ്മസമിതി ഭാരവാഹികളായ സാജൻ തുണ്ടിയിൽ, ആലിക്കുട്ടി സി. കെ., മാത്യു പേഴത്തിങ്കൽ, യു. സി. ഹുസൈൻ, കമൽ ജോസഫ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *