October 30, 2026

ഇരുളത്ത് ‘നേർവഴി’ വിമുക്തി സെമിനാർ സംഘടിപ്പിച്ചു

0
IMG-20261030-WA0177
By ന്യൂസ് വയനാട് ബ്യൂറോ

ഇരുളം: ഇരുളം ഗവൺമെന്റ് ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി വിമുക്തി മിഷന്റെ നേതൃത്വത്തിൽ ‘നേർവഴി’ സെമിനാർ സംഘടിപ്പിച്ചു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം വിഷയാവതരണം നടത്തി വിദ്യാർത്ഥികളുമായി സംവദിച്ചു. ലോക സമ്പാദ്യ ദിനത്തിൽ ചേർന്ന ഒത്തുചേരലിൽ, പണത്തേക്കാൾ ഒരാൾ സൂക്ഷിച്ചുവെക്കേണ്ട ഏറ്റവും വലിയ സമ്പാദ്യം സ്വന്തം ആരോഗ്യവും ജീവിതവുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മൊബൈൽ ഫോൺ അമിതോപയോഗത്തിൽ നിന്നും തെറ്റായ ലഹരി കൂട്ടുകെട്ടുകളിൽ നിന്നും അകന്നുനിന്ന് കായിക-സർഗ്ഗാത്മക മേഖലകളിൽ കഴിവ് തെളിയിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ നാപ്പള്ളി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അധ്യാപകരായ വി.വി. ജോസ്, അശ്വതി വയലാട്ട്, പി. ഹേമ, സി.കെ. സജിമോൾ, ആന്റി നാർകോട്ടിക് ക്ലബ്ബ് വളണ്ടിയർ ലീഡർമാരായ അലീന വിൽസൺ, മുഹമ്മദ് ഇർഫാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്ഥിരം പ്രഭാഷണങ്ങൾക്ക് പകരം കുട്ടികളുടെ സംശയങ്ങൾക്കും ചിന്തകൾക്കും മറുപടി നൽകുന്ന തുറന്ന സംവാദ വേദിയായി മാറിയ സെമിനാറിൽ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. പരിപാടിക്ക് രജീഷ് കൂനേരി സ്വാഗതവും സി.വി.ഷജിൽ നന്ദിയും പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *