November 1, 2026

ഒന്നരവയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു

0
IMG-20261030-WA0201
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട്ടിൽ ഒന്നരവയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു. തെനേരി വാര്യാട്കുന്ന് ഉന്നതിയിൽ മഹേഷ് – അഞ്ജലി ദമ്പതികളുടെ മകൻ മഹിഷ‌വ് ആണ് ദാരുണമായി മരണപ്പെട്ടത്. വീട്ടുപറമ്പിലെ കുളത്തിൽ വീണ നിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം കൈനാട്ടി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *