October 31, 2026

അധ്വാനിച്ചതെല്ലാം നഷ്ടപ്പെട്ട വേദനയില്‍ ആയിഷുക്കുട്ടി

0
IMG-20261031-WA0314
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പതിനാറാം വയസ് മുതല്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യമാണ് ആയിഷുക്കുട്ടിക്ക് ദുരന്തത്തില്‍ നഷ്ടമായത്. 75 സെന്റ് സ്ഥലവും വീടും ലക്ഷങ്ങള്‍ വരുമാനം ലഭിക്കുന്ന കൃഷിയുമായിരുന്നു ആയിഷുക്കുട്ടിയുടെ ലോകം. മുളക്, തെങ്ങ്, കമുങ്ങ്, കാപ്പി തുടങ്ങിയ കൃഷികളെല്ലാം ഉരുള്‍ നശിപ്പിച്ചു, വീടും തകര്‍ന്നു. ചൂരല്‍മല വില്ലേജ് റോഡിലാണ് നിലവില്‍ ആയിഷുക്കുട്ടി താമസിക്കുന്നത്. വാടക വീട്ടില്‍ കഴിയുന്ന ആയിഷുക്കുട്ടിക്ക് അഞ്ചാം സോണിലെ ഡി ക്ലസ്റ്ററില്‍ 355-ാമത്തെ വീടാണ് നറുക്കെടുപ്പിലൂടെ ലഭിച്ചത്. മൂന്ന് പെണ്‍മക്കളും ഒരു മകനുമാണ് ആയിഷുക്കുട്ടിക്കുള്ളത്. പുതിയ വീട് ലഭിച്ചതില്‍ സന്തോഷമുണ്ടെങ്കിലും വര്‍ഷങ്ങളോളം അധ്വാനിച്ചുണ്ടാക്കിയ വീടും സ്ഥലവും കൃഷിയും നഷ്ടപ്പെട്ടതിന്റെ വേദന ആയിഷുക്കുട്ടിയുടെ വാക്കുകളിലുണ്ട്. ‘എല്ലാം പോയി, ചെറുപ്രായത്തില്‍ അധ്വാനിച്ചുണ്ടാക്കിയ മുതലാണ് നഷ്ടപ്പെട്ടത്. വീട് കിട്ടിയപ്പോള്‍ സന്തോഷമുണ്ട് ഇനി ആദ്യം മുതല്‍ തുടങ്ങണമെന്ന് ആയിഷുക്കുട്ടി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *