November 10, 2026

മുട്ടിൽ ശ്രീ സന്താന ഗോപാല മഹാവിഷ്ണു – വേട്ടക്കരുമൻ ക്ഷേത്രത്തിൽ കളമെഴുത്ത് പാട്ടുത്സവം നടത്തി

0
WhatsApp Image 2026-11-09 at 3.51.16 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: ശ്രീ സന്താന ഗോപാല മഹാവിഷ്ണു–വേട്ടക്കരുമൻ ക്ഷേത്രത്തിലെ ഈ വർഷത്തെ കളമെഴുത്ത് പാട്ടുത്സവം ദീപാവലി നാളിൽ നടത്തി. ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് ബ്രഹ്മശ്രീ സുനിൽ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

അഷ്ടദ്രവ്യ ഗണപതിഹോമം, ഉഷഃപൂജ, നവകം, പഞ്ചഗവ്യം, ഉച്ചപൂജ, ഉച്ചപ്പാട്ട്, ദീപാരാധന, തായമ്പക, മുല്ലക്കൽപ്പാട്ട് എഴുന്നള്ളിപ്പ്, കളപ്രദക്ഷിണം, കളംപൂജ, തേങ്ങയേറ്, കളം മായ്ക്കൽ, കൂറവലിക്കൽ തുടങ്ങിയ ചടങ്ങുകളും നടന്നു.

ക്ഷേത്രഭാരവാഹികളായ എം.പി. അശോക് കുമാർ, കെ. ശശിധരൻ നായർ, കെ. ചാമിക്കുട്ടി, സി. രാജീവ്, കെ. നാണു, കെ. ഹരിഹരസുധൻ, പി.വി. ജയപ്രകാശ് തുടങ്ങിയവരും ക്ഷേത്ര കമ്മിറ്റി അംഗങ്ങളും രക്ഷാധികാരികളും ചടങ്ങുകളിൽ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *