വാദ്യോപകരണങ്ങള്‍വിതരണം ചെയ്തു
പൂതാടി: ഗോത്ര വിഭാഗക്കാരുടെ കലാ-സാംസ്‌കാരിക വികസനം ലക്ഷ്യമിട്ട് പൂതാടി ഗ്രാമപഞ്ചായത്ത് പട്ടികവര്‍ഗ യുവജനങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. ചെണ്ട, ഇലത്താളം, ട്യൂണര്‍ എന്നിവ ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്കാണ് ഉപകരണങ്ങള്‍ നല്‍കിയത്. വാദ്യോപകരണങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു ബാബു അധ്യക്ഷയായ പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ ഒ.കെ ലാലു, ശോഭന ദേവി, വാര്‍ഡ് അംഗങ്ങളായ എ.പി ജയന്‍, വിന്‍സെന്റ് ചേരവേലി, ബിജു ഇരട്ടമുണ്ടക്കല്‍, എബി വിജയന്‍, വിനോദ്, ഷിജി, ഷിബു, സുമയ്യ, വിനീത, സിജി, പവിത്രന്‍ എന്നിവര്‍ പങ്കെടുത്തു.




Leave a Reply