June 23, 2026

മാധ്യമ സ്ഥാപനങ്ങൾക്ക് നേരെ അക്രമം: മാധ്യമ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

0
IMG-20190921-WA0248.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പോളിടെക്‌നിക് കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കല്‍പ്പറ്റയില്‍ നടത്തിയ പ്രകടനത്തിനിടെ മാധ്യമ സ്ഥാപനങ്ങളിലേക്ക് പടക്കമെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ജില്ലാ ആസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് കല്‍പ്പറ്റ നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മാതൃഭൂമി, ചന്ദ്രിക പത്ര ഓഫിസുകള്‍ക്ക് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രകടനത്തിനിടെ പടക്കമെറിഞ്ഞത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനവും സംഗമവും നടന്നത്. സംഗമത്തില്‍ വി മുഹമ്മദലി, എ സജീവന്‍ സംസാരിച്ചു. പ്രകടനത്തിന് കൃഷ്ണകുമാര്‍, നിസാം കെ അബ്ദുല്ല, പി ജയേഷ്, അനീഷ് എ.പി, നീനു മോഹന്‍, ഷമീര്‍ മച്ചിങ്ങല്‍, ജിതിന്‍ ജോസ്, ജോമോന്‍, സി.വി ഷിബു, മുസ്തഫ കെ.എസ്, ജിംഷിന്‍, അബ്ദുല്‍ അസീസ് ഒ.ടി, സൈനുദ്ധീന്‍ വൈത്തിരി, ജെയ്‌സണ്‍ കെ തോമസ്, ജിതിന്‍ ജേയല്‍ ഹാരിം, ഷഫീഖ് മുണ്ടക്കൈ, ജിന്റോ ജോസ്, ഇല്ല്യാസ്, മനു, സാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *