May 4, 2024

ഭൂമിയോടുള്ള സ്നേഹവും കരുതലും സൗഹൃദവും സന്ദേശമാക്കി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഭൗമ ദിനാചരണം

0
Img 20190921 Wa0197.jpg

ഭൂമിയോടുള്ള സ്നേഹവും കരുതലും സൗഹൃദവും സന്ദേശമാക്കി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഭൗമ ദിനാചരണം സംഘടിപ്പിച്ചു. കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ ബോയ്‌സ് ടൗൺ പരിശീലന കേന്ദ്രത്തിൽ നടന്ന ഭൗമ ദിനാചരണത്തിൽ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശ്യൽ യോജന കോഴ്‌സിലേ വിദ്യാർത്ഥികളും അദ്ധ്യാപകരും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രവർത്തകരും പങ്കാളികളായി.

ഭൗമ ദിനാചരനത്തിന്റെ ഭാഗമായി സന്ദേശ യാത്ര, വൃക്ഷ തൈ നടീൽ, ചിത്ര രചന മത്സരം, ഉപന്യാസ മത്സരം, ക്ലാസുകൾ, പ്രദർശങ്ങൾ എന്നിവ സംഘടിപ്പിച്ചു. ദിനാചരണം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റെവ.ഫാ. പോൾ കൂട്ടാല ഉൽഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ജോസ്.പി.എ.അദ്യക്ഷത വഹിച്ചു. അസ്സോസിയേറ്റ് ഡയറക്ടർ റെവ.ഫാ.ജിനോജ്‌ പാലത്തടത്തിൽ, ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശ്യൽ യോജന കോഴ്‌സ് സ്റ്റേറ്റ് ഹെഡ് റോബിൻ ജോസഫ്, അഭിലക്ഷ് എം .യു, ജോബി ജോസഫ്,  വിപിൻ സെബാസ്ററ്യൻ, സ്റ്റെഫി ജോൺ  എന്നിവർ സംസാരിച്ചു. ക്ലാസ്സുകൾക്ക് പാലാ മാർ ആഗസ്തിനോസ് കോളേജിലെ അരുൺ ജേക്കബ്‌ , അഭിജിത് ടി കെ എന്നിവർ നേതൃത്വം നൽകി.   
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *