April 23, 2026

കെ.പി.സി.സി.സാംസ്കാര സാഹിതി കാവൽ യാത്ര 11ന് വയനാട്ടിൽ

0
IMG-20200209-WA0013.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെ.പി.സി.സി.സാംസ്കാര സാഹിതി കാവൽ യാത്ര 11ന് വയനാട് 
 ജില്ലയിലെത്തും.സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന യാത്ര 11 വൈകീട്ട് 5 മണിക്ക് മാനന്തവാടിയിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഞാൻ പൗരൻ പേര് ഭാരതീയൻ എന്ന സന്ദേശത്തോടെ ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന സംസ്ഥാന ജാഥയാണ് ഫെബ്രുവരി 11ന് ജില്ലയിലെത്തുന്നത്. വൈകീട്ട് 5 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ നടക്കുന്ന സ്വീകരണ യോഗം മുൻ മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും.പ്രതിരോധത്തിന്റെ വർത്തമാനം എന്ന പേരിൽ നടക്കുന്ന കാവൽ സദസിൽ സാംസ്ക്കാരിക പ്രവർത്തകരായ അഡ്വ.എം.വേണുഗോപാൽ, സൂപ്പി പള്ളിയിൽ, ഡോക്ടർ എം.പി.അനിൽ എന്നിവർ പങ്കെടുക്കും. നാടക അവതരണവും ഉണ്ടാകുമെന്ന് സംഘാടകർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ അഡ്വ.എൻ.കെ.വർഗ്ഗീസ്, സുരേഷ് ബാബു വാളൽ, വിനോദ് തോട്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *