asha-worker.jpg

ആരോഗ്യമേഖലയുടെ കരുത്തായി ആശാപ്രവര്‍ത്തകര്‍

    കൊറോണ  വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് കരുത്താവുകയാണ് 901 ആശമാര്‍. ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട 241 കോളനികളില്‍ ഹാംലറ്റ് ആശവര്‍ക്കര്‍മാരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. ആരോഗ്യകേരളം വയനാടിന്റെ പ്രത്യേക പ്രോജക്റ്റാണ് ഹാംലറ്റ് ആശ. ദേശീയ തലത്തില്‍ സ്‌കോച്ച് അവാര്‍ഡിന്റെ മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട പദ്ധതിയാണ് ഹാംലറ്റ് ആശ. ഓരോ ആശാവര്‍ക്കര്‍മാരും അവരവരുടെ നിര്‍ദിഷ്ട…

ഒരു ദിവസത്തെ വേതനം കൈമാറി

        കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി വൈത്തിരി പ്രൈമറി കോ ഓപ്പറേറ്റിവ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡവലപ്പ്‌മെന്റ് ബാങ്കിലെ ജീവനക്കാരുടെ ഒരു ദിവസത്തെ വേതനമായ 30,000 രൂപ ജില്ലാ കളക്ടര്‍ക്ക് കൈമാറി

പോലീസിന്റെ ഊർജ്ജിത പരിശേധനയിൽ ഒറ്റ ദിവസം 100 കേസുകൾ: 113 വാഹനങ്ങൾ പിടിച്ചെടുത്തു.

കൽപ്പറ്റ: കോവിഡ്-19 വ്യാപനം ലോക്സഡൗൺ,നിരോധനാജ്ഞയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് കർശന പരിശോധന- വിവിധ സ്റ്റേഷനുകളിലായി ഇതുവരെ 100 കേസുകൾ രജിസ്ട്രർ ചെയ്തു. കോവിഡ്-19 വൈറസ് വ്യാപനം തടയുക ലക്ഷ്യമാക്കി പ്രഖ്യാപിക്കപ്പെട്ട ലോക്സഡൗൺ നിരോധനാജ്ഞമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് നടത്തിയ കർശന പരിശോധനയിൽ വിവിധ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ലംഘിച്ചതിന് വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇന്ന് വൈകിട്ട് 05…

പാല്‍ സംഭരണത്തിലെ നിയന്ത്രണം കര്‍ഷകരോടുള്ള വെല്ലുവിളി: ക്ഷീര കര്‍ഷക കോണ്‍ഗ്രസ്

കല്‍പ്പറ്റ:ക്ഷീരസംഘങ്ങൡനിന്നു ഇന്നു പാല്‍ സംഭരിക്കേണ്ടെന്നും നാളെമുതല്‍ 50 ശതമാനം സംഭരണം നടത്തിയാല്‍ മതിയെന്നുമുള്ള മലബാര്‍ മേഖല ക്ഷീരോത്പാദക യൂണിയന്റെ തീരുമാനം കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്നു ക്ഷീര കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ഒ. ദേവസ്യയും ബ്ലോക്ക് പ്രസിഡന്റ് പി. സജീവന്‍ മടക്കിമലയും വിമര്‍ശിച്ചു. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ പാലും സംഭരിക്കുന്നതിനു അടിയന്തര നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു. കാലിത്തീറ്റ…

കര്‍ണാടകയിലെ മലയാളി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍: മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും കത്ത് നല്‍കി

സുല്‍ത്താന്‍ബത്തേരി: കര്‍ണാടകയിലെ മലയാളി കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കും കത്ത് നല്‍കി. ജില്ലയില്‍ നിന്നും ആയിരക്കണക്കിന് കര്‍ഷകരാണ് കര്‍ണാടകയില്‍ ഇഞ്ചി, വാഴ, പാവല്‍, മറ്റ് പച്ചക്കറി കൃഷികള്‍ എന്നിവ നടത്തിവരുന്നത്. കൂടുതലായും ഇഞ്ചികര്‍ഷകരാണുള്ളത്. നിലവില്‍ വിളവെടുപ്പിന്റെയും, ഇഞ്ചി നടീലിന്റെയും…

മരുന്നുകൾ ലഭ്യമാക്കുന്നതിൽ സർക്കാർ സംവിധാനം സമ്പൂർണ പരാജയമാണെന്ന് യൂത്ത് ലീഗ്

കൽപ്പറ്റ : ജില്ലയിലെ നിരവധി രോഗികൾക്ക് ദിവസവും ആവശ്യമുള്ള മരുന്നുകൾ കൊറോണ ലോക് ഡൗൺ കാലത്ത് ലഭ്യമാക്കുന്നതിൽ സർക്കാർ സംവിധാനം സമ്പൂർണ പരാജയമാണെന്ന് കൽപ്പറ്റ  നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ആരോപിച്ചു . ജില്ലയിലെ ലഭ്യമല്ലാത്ത മരുന്നുകൾ ലഭ്യമാക്കുന്നതിനായി യാതൊരു നടപടിയും സ്വീകരിച്ചതായി കാണുന്നില്ല. 20 34 0 0  എന്ന ഈ നമ്പറിൽ വിളിച്ചു…

അരി വിതരണത്തിന് പുറമേ പലവ്യഞ്ജനങ്ങളും നൽകണമെന്ന് വനവാസി കുടുംബങ്ങൾ

കാട്ടിക്കുളം: അരി വിതരണത്തിന് പുറമേ പലവ്യഞ്ജനങ്ങളും  നൽകണമെന്ന് വനവാസി കുടുംബങ്ങൾ . കൊേറോണ   പ്രതിരോധത്തിന്റെ ഭാഗമായ് പുറത്ത് പോയി കൂലി പണിയെടുക്കാൻ കഴിയാത്തതിനാൽ വൻ പ്രതിസന്ധി നേരിടുകയാണ് ജില്ലയിലെ ആദിവാസി കുടുംബങ്ങൾ  . കൊറോണയെ തടയാൻ സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ പൂർണ്ണമായും ഉൾകൊണ്ട് കോള നിയിൽ തന്നെ കഴിയുകയാണ് ഇവർ .ഭക്ഷണം പാചകം ചെയ്യാൻ…

ഏപ്രില്‍ ഫൂളിന്‍റെ പേരില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചാല്‍ അറസ്റ്റ്:സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ

സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ പത്രക്കുറിപ്പ് 31.03.2020 *ഏപ്രില്‍ ഫൂളിന്‍റെ പേരില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചാല്‍ അറസ്റ്റ്* ഏപ്രില്‍ ഫൂള്‍ ദിനവുമായി ബന്ധപ്പെട്ട് കൊറോണ വൈറസ്, ലോക്ക്ഡൗണ്‍ എന്നീ വിഷയങ്ങളെക്കുറിച്ച് വ്യാജ പോസ്റ്ററുകള്‍ നിര്‍മ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ അറിയിച്ചു. ഇത്തരം സന്ദേശങ്ങള്‍ നിര്‍മ്മിക്കുന്നവരെയും…

റേഷന്‍ കിറ്റുകൾ നാളെ മുതല്‍ നല്‍കും

   ട്രൈബല്‍ കോളനികളില്‍ റേഷന്‍ നല്‍കുന്നതിനുളള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ അദീല അബ്ദുളള അറിയിച്ചു.കോളനിയിലെ ഭക്ഷ്യലഭ്യത സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കുടുബശ്രീ അംഗങ്ങളാണ് ഭക്ഷണ കിറ്റുകള്‍ തയ്യാറാക്കുന്നത്. കിറ്റുകള്‍ ഇന്ന് (ഏപ്രില്‍ 1) മുതല്‍ വിതരണം ചെയ്യും. നിലവില്‍ ജില്ലയില്‍ ആവശ്യത്തിലധികം ഭക്ഷ്യ സാധനങ്ങള്‍ സ്റ്റോക്കുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

IMG-20200331-WA0552.jpg

കമ്പളക്കാട്ടെ രോഗി പല തവണ സമ്പർക്ക വിലക്ക് ലംഘിച്ചെന്ന് കലക്ടർ: സി.സി.ടി.വി. പരിശോധിക്കും.

കൽപ്പറ്റ : കഴിഞ്ഞദിവസം കമ്പളക്കാട് കൊവിഡ്  19 ബാധിച്ച രോഗിയുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം പ്രസിദ്ധീകരിച്ചു. പല  തവണ ഇദ്ദേഹം സമ്പർക്ക വിലക്ക് ലംഘിച്ചു. കൽപ്പറ്റ ജനറൽ ആശുപത്രിയിലും കമ്പളക്കാട് പഴ കടയിലും  സമ്പർക്ക വിലക്ക് സമയത്ത് ഇദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. എന്നാൽ സ്വന്തം വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല എന്നാണ് അദ്ദേഹം നൽകിയ വിശദീകരണം .ഇത് സത്യമാണോ…