ആരോഗ്യശിശു മത്സരം സംഘടിപ്പിച്ചു

     ഇന്ദ്രധനുഷ് പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ടയില്‍ സംഘടിപ്പിച്ച ജില്ലാതല ഹെല്‍ത്തീ ബേബി, ലക്കീ മദര്‍ മത്സരത്തിന് മികച്ച പങ്കാളിത്തം. നാനൂറോളം സ്ത്രീകളും കുട്ടികളുമാണ് മത്സരത്തില്‍ പങ്കെടുത്തു.ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുളള വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധന നടത്തിയാണ് 10 ആരോഗ്യ ശിശുക്കളെ തിരഞ്ഞെടുത്തത്. മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനം നല്‍കി. കുട്ടികളുമായെത്തിയ അമ്മമാര്‍ക്കിടയില്‍…

voters-day-2.jpg

ദേശീയ വോട്ടേഴ്സ് ദിനം ആചരിച്ചു.

   നാളത്തെ ഇന്ത്യയെ പടുത്തുയര്‍ത്തുന്നത് പുതുതലമുറ വോട്ടര്‍മാരെന്ന് ചലച്ചിത്ര താരം ടൊവിനോ തോമസ്. സമ്മതിദായകരുടെ ദേശീയ ദിനത്തോടനുബന്ധിച്ച് മാനന്തവാടി മേരിമാതാ കോളജില്‍ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ തെരഞ്ഞെടുപ്പും പൗരന്റെ കടമയും ഉത്തരവാദിത്വവും പ്രതീക്ഷയുമാണ്. വോട്ടവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്ര നിര്‍മ്മിതിയില്‍ പങ്കാളിയാവുകയാണെന്നും ടൊവിനോ പറഞ്ഞു. ജനുവരി 25 ദേശീയ സമ്മതിദായക…

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ഗ്രാമസഭ

   തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട  ഗ്രാമസഭകള്‍ ഫെബ്രുവരി 2 മുതല്‍ 9 വരെ ചേരുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. 1,2 വാര്‍ഡുകളുടെ ഗ്രാമസഭകള്‍ ഫെബ്രുവരി 4 നും, 3,5,8,10,13, വാര്‍ഡുകളുടെ ഗ്രാമസഭകള്‍ ഫെബ്രുവരി 9 നും 4,15,17,20  വാര്‍ഡുകളുടെ ഗ്രാമസഭകള്‍ ഫെബ്രുവരി 6 നും 6,7,9,11 വാര്‍ഡുകളില്‍ ഫെബ്രുവരി…

റാങ്ക് ലിസ്റ്റ് റദ്ദായി

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി.ടൈപ്പിസ്റ്റ് (കാറ്റഗറി 388/14) തസ്തികയ്ക്കായി നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് കാലാവധി പൂര്‍ത്തിയായതിനാലും തസ്തികമാറ്റം വഴിയുള്ള നിയമനത്തിനായി കാറ്റഗറി 389/2014 നിലവില്‍ വന്ന ലിസ്റ്റിലെ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളും നിയമന ശിപാര്‍ശ ചെയ്യപ്പെട്ടതിനാലും റാങ്ക് ലിസ്റ്റ് റദ്ദായതായി ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.  

പ്രമേയം തള്ളിയതിനെതിരെ ശനിയാഴ്ച പ്രതിഷേധ സംഗമം

ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയം തള്ളിയ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഫെബ്രുവരി ഒന്ന് ശനിയാഴ്ച വൈകുന്നേരം പ്രതിഷേധ സംഗമങ്ങൾ നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു

കണിയാമ്പറ്റ യു.പി സ്‌കൂള്‍ അക്കാദമിക ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ.

കൽപ്പറ്റ:     സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അനുവദിച്ച അക്കാദമിക ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 1) രാവിലെ 9 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. സര്‍ക്കാര്‍ അനുവദിച്ച അഞ്ച് കോടി രൂപയും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന്…

IMG-20200131-WA0235.jpg

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് സാംസ്‌ക്കാരിക ദേശീയത: എം എം ഹസ്സന്‍: മാനവ സംസ്‌കൃതി സംസ്ഥാന ക്യാംപിന് തിരുനെല്ലിയില്‍ തുടക്കമായി

തിരുനെല്ലി (വയനാട്): മാനവസംസ്‌കൃതിയുടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാന ക്യാംപിന് വയനാട്ടിലെ തിരുനെല്ലിയില്‍ തുടക്കമായി. ചെയര്‍മാന്‍ പി ടി തോമസിന്റെ അധ്യക്ഷതയില്‍ കെ പി സി സിയുടെ മുന്‍ അധ്യക്ഷന്‍ എം എം ഹസ്സന്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് സാംസ്‌ക്കാരിക ദേശീയതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിലും, സാഹിത്യത്തിലും, കലകളിലും, സിനിമയിലും,…

SAVE_20200131_195318.jpeg

മഹാഗണിച്ചുവട്ടില്‍ അവർ ഒത്തുകൂടി.

1958ലെ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയായ ചെറുകരയിലെ രാമന്‍കുട്ടി മുതല്‍ 2012ലെ പ്ലസ്ടു ബാച്ചിലെ വിദ്യാര്‍ത്ഥികള്‍വരെ വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മഹാഗണിച്ചുവട്ടില്‍  ഒത്തുകൂടി. പൂര്‍വ്വ അധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും  രക്ഷിതാക്കളും ചേര്‍ന്നുള്ള സംഗമം വികാരനിര്‍ഭരമായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ മാസ്റ്റര്‍ ഓര്‍മ്മമരം പരിപാടി ഉദ്ഘാടനം ചെയ്തു.   പ്രസിഡന്റ് കെ.മമ്മുമാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.…

IMG-20200131-WA0258.jpg

ജനാധിപത്യത്തിൽ പങ്കാളികളാവുക എന്നത് വോട്ടറുടെ കടമയെന്ന് പ്രശസ്ത സിനിമ താരം ടൊവിനോ തോമസ്

ജനാധിപത്യത്തിൽ പങ്കാളികളാവുക എന്നത് വോട്ടറുടെ കടമയെന്ന് പ്രശസ്ത സിനിമ താരം ടൊവിനോ തോമസ്.ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തോടനുബന്ധിച്ച് മാനന്തവാടിയിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കലക്ടർ അദീല അബ്ദുള്ള സമ്മതിദായക പ്രതിജ്ഞ ചൊല്ലി കൊടുത്തു. പൗരന്റെ മൗലികാവകാശമാണ് വോട്ടവകാശം ജാനാധിപത്യ രീതിയിൽ നല്ല ഭരണാധികാരികളെ തിരഞ്ഞെടുക്കുക എന്നതാണ് വോട്ടറുടെ ദൈത്യമെന്നും ടോവിനോ…

IMG-20200131-WA0255.jpg

വിവാഹ സംഗമവും റംസാൻ ക്യാമ്പയിനും വിജയിപ്പിക്കും.: താലൂക്ക് സംഘടക സമിതി രൂപീകരിച്ചു.

വയനാട് മുസ്ലിം യതീം ഗാന ഏപ്രിലിൽ നടത്തുന്ന സമൂഹ വിവാഹവും, റംസാൻ ക്യാമ്പയിനും വിജയിപ്പിക്കാൻ മാനന്തവാടി താലൂക് സംഘടക സമിതി യോഗം തീരുമാനിച്ചു.മാനന്തവാടി ബാഫഖി ഹോമിൽ ചേർന്ന  യോഗത്തിൽ കാഴ്ചങ്കണ്ടി അബ്ദുൽ റഹ്മാൻ അധ്യക്ഷം വഹിച്ചു. ഡബ്ല്യൂ. എം. ഒ. ജനറൽ സെക്രട്ടറി ജമാൽ സാഹിബ്‌ ഉൽഘടനം ചെയ്തു. യോഗത്തിൽ അഹമ്മദ്‌ മാസ്റ്റർ, പി. വി.…