വയനാട്ടിൽ നിന്നും യൂത്ത് ലീഗ് പ്രവർത്തകർ കാൽനടയായി ഷഹിൻ ബാഗ് സ്ക്വയറിലേക്ക്

യൂത്ത് ലീഗ് ഷഹീൻബാഗ് സ്ക്വയർ പിന്തുണയുമായി വാളാട് ശാഖ മുസ്ലിം ലീഗ് പ്രവർത്തകർ കാൽനടയായി തിങ്കളാഴ്ച യാത്ര തിരിക്കും. വാളാട് : മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി കോഴിക്കോട് ഉയർത്തിയ ഷെഹിൻബാഗ് സ്ക്വയറിലേക്ക് പിന്തുണ അർപ്പിക്കാനായ് വാളാട് നിന്നും കാൽനടയായി വാളാട് ശാഖ മുസ്ലിം ലീഗ് യൂത്ത് ലീഗ് പ്രവർത്തകർ തിങ്കളാഴ്ച  (02-03-2020 ) യാത്ര…

IMG_20200229_214313.jpg

പി.വാസുവിനെ സി.പി.എം തിരിച്ചെടുത്തു: പഴയ പദവികളെല്ലാം നൽകിയേക്കും.

മാനന്തവാടി:   തവിഞ്ഞാൽ പഞ്ചായത്തിലെയും മാനന്തവാടി ഏരിയ കമ്മറ്റിയിലെയും മുതിർന്ന  സി.പി.എം. നേതാവ്  പി.വാസു വീണ്ടും  പാർട്ടിയിലേയ്ക്ക്.   തലപ്പുഴ തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉണ്ടായ രാഷ്ട്രീയ വിവാദത്തിൽ 2018 ഡിസംബർ 10 മുതൽ  ബാങ്ക് പ്രസിഡണ്ടായിരുന്ന വാസുവിനെ പാർട്ടി തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും താത്കാലികമായി മാറ്റി നിർത്തുകയും പാർട്ടി…

Screenshot_2020-02-29-20-48-48-679_com.facebook.katana.png

ഉമ്മൻചാണ്ടി- പിണറായി സര്‍ക്കാരുകളുടെ നേട്ടങ്ങളെക്കുറിച്ച് തുറന്ന സംവാദത്തിന് തയ്യാറാണോയെന്ന് മുല്ലപ്പള്ളി

ബത്തേരി : ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് പാവപ്പെട്ടവര്‍ക്ക് നിര്‍മിച്ച വീടുകളുടെ പകുതി എണ്ണം പോലും നിര്‍മിക്കാന്‍ കഴിയാത്ത പിണറായി സര്‍ക്കാര്‍ 2 ലക്ഷം വീടു നിര്‍മിച്ചു എന്നു മേനി പറഞ്ഞ് കോടികള്‍ ചെലവാക്കി നടത്തുന്ന ആഘോഷം അല്‍പ്പത്തരമാണെന്നു കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് 90 ശതമാനം പണിപൂര്‍ത്തിയാക്കിയ 52,000 വീടുകള്‍ കൂടി…

IMG-20200229-WA0367.jpg

ക്ഷേത്രം ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടപ്പിലാക്കണമെന്ന് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ

മാനന്തവാടി : ക്ഷേത്ര ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടപ്പിലാക്കണമെന്ന് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സിഐടിയു വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.2009 ൽ നടപ്പിലാക്കിയ ശമ്പള പരിഷ്കരണം ബി ,സി ,ഡി ഗ്രേഡുകളിലുള്ള ക്ഷേത്ര ജീവനക്കാർക്ക് ഉപകാരപ്രദമായിട്ടില്ല. കെ എസ് ആർ ക്ഷേത്രം ജീവനക്കാർക്കും ബാധകമാക്കണമെന്നും,പിഎഫ് നടപ്പിലാക്കുകയും ഗ്രാറ്റിവിറ്റിഅനുവദിക്കുകയും ചെയ്യണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  ശനിയാഴ്ച മാനന്തവാടി…

IMG-20200229-WA0256.jpg

വള്ളിയൂർക്കാവ് ഉത്സവം : അവലോകന യോഗം ചേർന്നു

മാനന്തവാടി – ഈ വർഷത്തെ വള്ളിയൂർക്കാവ് ഉത്സവം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി വകുപ്പ് തല ഉദ്യോഗസ്ഥരുടെയും ദേവസ്വം അധികൃതരും അവലോകന യോഗം ചേർന്നു. സബ്ബ് കലക്ടർവികൽപ് ഭരദ്വാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാർച്ച് 10നകം വള്ളിയൂർക്കാവിൽ ഇപ്പോൾ നടക്കുന്ന റോഡ് പണി പൂർത്തീകരിക്കാനും കെ.എസ്.ആർ.ടി.സി.ബസുകൾ തിരിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. പോലീസ് കൺട്രോൾ റൂം പ്രവർത്തിക്കും.ക്ഷേത്രപ്രദേശങ്ങൾ പൂർണ്ണമായും സി.സി.ടി.വി.…

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ മാർച്ച് 28 – ന് വയനാട്ടിൽ

കേരള വെറ്ററിനറി ആന്‍റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയുടെ മൂന്നാമത് ബിരുദദാനചടങ്ങ് 28-03-2020 ന് 11.00 മണിക്ക് വെറ്ററിനറി യൂണിവേഴ്സിറ്റി       ആസ്ഥാനത്ത്  വെച്ച് നടത്തുന്നു.  31-12-2019 ന് മുന്‍പായി പോസ്റ്റ് ഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ്, ഡിപ്ലോമ ബിരുദം പാസ്സായവര്‍ക്ക് സര്‍വ്വകലാശാല ചാന്‍സിലറും ഗവര്‍ണ്ണറുമായ      ആരിഫ് മുഹമ്മദ് ഖാന്‍ ബിരുദദാനം നല്‍കും.  സര്‍വ്വകലാശാല പ്രോ…

IMG-20200229-WA0361.jpg

പുത്തുമലയിലെ പ്രളയദുരിതബാധിതര്‍ പതാക കൈമാറി :യൂത്ത് ലീഗ് പ്രതിഷേധ ജാഥക്ക് തുടക്കം

കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാറിന്‍റെ ജനാധിപത്യ ധ്വംസനത്തിനും, കേരള സര്‍ക്കാറിന്‍റെ ജനവിരുദ്ധതക്കും, വാഗ്ദാന ലംഘന ത്തിനെതിരെയും, കല്‍പ്പറ്റ നിയോജക മണ്ഡലം യൂത്ത് ലീഗ് നടത്തുന്ന പ്രതിഷേധ വാഹന ജാഥ പുത്തുമല പ്രളയ ബാധിതരില്‍ നിന്ന് ക്യാപ്റ്റന്‍ സി.ടി ഹുനൈസ് പതാക ഏറ്റുവാങ്ങിക്കൊണ്ട് ആരംഭിച്ചു. ഇന്ത്യന്‍ ജനതയെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതിലും, കലാപങ്ങള്‍ പോലീസ് സംരക്ഷണത്തില്‍ നടക്കുന്നതിനും സഹായം ചെയ്ത്…

WhatsApp-Image-2020-02-29-at-3.27.51-PM.jpeg

തരുവണ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥകള്‍ സി സി ക്യാമറകൾ സംഭാവന നൽകി.

വെള്ളമുണ്ട:തരുവണ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥകള്‍ സ്ഥാപിച്ച സി സി  ക്യാമറകള്‍ ഉദ്ഘാടനം ചെയ്തു.2008 മുതല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥകളുടെ കൂട്ടായ്മയായ തരുവണ ഹൈസ്‌കൂള്‍ ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷനാണ് അര ലക്ഷത്തോളം രൂപാ ചിലവില്‍ സ്‌കൂള്‍ നിരീക്ഷണത്തിനായി ക്യാമറകൾ സ്ഥാപിച്ചു നല്‍കിയത്.മാനന്തവാടി ഡി വൈ എസ് പി എ പി ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പി…

17 മരങ്ങള്‍ മാര്‍ച്ച് 7 ന് രാവിലെ 11 ന് ലേലം ചെയ്യും

ലേലംപൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ കല്‍പ്പറ്റ വിഭാഗത്തിനു കീഴില്‍ റോഡ് പുനരുദ്ധാരണപ്രവൃത്തികള്‍ക്ക് തടസമായി റോഡിനിരുവശത്തും നില്‍ക്കുന്ന 17 മരങ്ങള്‍ മാര്‍ച്ച് 7 ന് രാവിലെ 11 ന് ലേലം ചെയ്യും

റഫ്രിജിറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍ കോഴ്‌സില്‍ അപേക്ഷ ക്ഷണിച്ചു.

           മീനങ്ങാടി ഗവ: പോളിടെക്‌നിക്ക് കോളജില്‍ മാര്‍ച്ചില്‍ തുടങ്ങുന്ന  റഫ്രിജിറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍ കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍ 9847699720, 04936 248100