പ്രവാസി മലയാളികളോടുള്ള അവഗണന; യൂത്ത് ലീഗ് നിയമലംഘന സമരം സംഘടിപ്പിച്ചു.
കൽപ്പറ്റ:
: കോവിഡ് രോഗത്തെ തുടര്ന്ന് പ്രവാസി മലയാളികള് വിദേശത്ത് അനുദിനം മരണത്തിന് കീഴടങ്ങുകയും ആയിരക്കണക്കിന് ആളുകള് നാട്ടിലേക്ക് മടങ്ങാന് നിര്വ്വാഹമില്ലാതെ നില്ക്കുമ്പോഴും കേന്ദ്ര- കേരള സര്ക്കാറുകള് തുടരുന്ന അവഗണനയില് പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നിര്ദ്ദേശപ്രകാരം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് കലക്ടറേറ്റിന് മുമ്പില് നിയമലംഘന സമരം സംഘടിപ്പിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി പി എ കരീം സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ദുരിതത്തിലകപ്പെട്ട പ്രവാസികളെ ഉടന് നാട്ടിലെത്തിക്കുക, മരണപ്പെട്ടവര്ക്ക് ധനസഹായം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.
കോവിഡ് വ്യാപന പ്രവര്ത്തനങ്ങള് തുടങ്ങിയ നാള് മുതല് സംസ്ഥാന സര്ക്കാര് പ്രവാസികളോട് കാണിച്ചത് തീര്ത്തും അവഗണനയാണ്. മതിയായ കൊറന്റൈൻ സംവിധാനങ്ങള് ഒരുക്കാതെ നാട്ടിലെത്തിയവരെയും സര്ക്കാര് ബുദ്ധിമുട്ടിലാക്കുകയുണ്ടായി. നാടിന്റെ നട്ടെല്ലാണ് പ്രവാസികള് എന്ന് പറയുമ്പോഴും ദുരിത സമയത്ത് പ്രവാസികളെ ദ്രോഹിക്കുന്ന കാര്യത്തില് കേന്ദ്ര-കേരള സര്ക്കാരുകള് മത്സരബുദ്ധിയാണ് കാണിച്ചത്. പ്രവാസികളെ മരണത്തിന് വിട്ട് കൊടുക്കാതെ അവരെ നാട്ടിലെത്തിക്കുന്നതിന് അടിയന്തിര നടപടികള് സ്വീകരിക്കാന് സര്ക്കാര് തയ്യാറാവണം.
സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മയില്, റസാഖ് കല്പ്പറ്റ, സി.മൊയ്തീൻ കുട്ടി ,എം പി നവാസ്, പി പി ഷൈജല്, ഉവൈസ് എടവെട്ടന്, സി ഷിഹാബ്, സി കെ അബ്ദുള് ഗഫൂര്, അഷ്മല് കണ്ടിയന്, ലത്തീഫ് മൂപ്പൈനാട് തുടങ്ങിയവര് സംസാരിച്ചു. എ ജാഫര് മാസ്റ്റര് സ്വാഗതവും സി ടി ഹുനൈസ് നന്ദിയും പറഞ്ഞു.





Leave a Reply