ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് സായാഹ്നധർണ്ണ നടത്തി.
മേപ്പാടി : ദൈനം ദിനം കുതിച്ചുയരുന്ന ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് മേപ്പാടി മണ്ഡലം കമ്മറ്റി സായാഹ്ന ധർണ്ണ നടത്തി. സാധാരണക്കാരന്റെ നടുവൊടിക്കുന്ന തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി രോഹിത് ബോധി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് ജന: സെക്രട്ടറി പി.ഇ. ഷംസുദ്ദീൻ ഉത്ഘാടനം ചെയ്തു. സി.എ.അരുൺ ദേവ്, ഗൗതം ഗോകുൽദാസ്, അൻവർ താഞ്ഞിലോട്, ടി.എം. ഷാജി,സുലൈമാൻ കാപ്പം കൊല്ലി, സുധീപ് എന്നിവർ സംസാരിച്ചു.





Leave a Reply