June 28, 2026

കാട്ടാന തകർത്ത വീട് റിപ്പയർ ചെയ്യാൻ വനം വകുപ്പുദ്യോഗസ്ഥർ : രണ്ടാഴ്ചക്കിടെ അഞ്ച് വീടുകൾക്ക് നേരെ അക്രമം.

0
IMG-20200618-WA0308.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി: കാട്ടാന ഭീതിയിൽ തോൽപെട്ടി രണ്ടാഴ്ച്ചക്കിടെ  അഞ്ച് വീടുകൾ തട്ടി.  കഴിഞ്ഞ ദിവസം പുലർച്ചേ നാല് മണിയോടെയാണ് തോൽപെട്ടി ചെന്നയങ്ങാടി പാറ കണ്ടി റഫീക്കിന്റെ വീടിന്  കാട്ടാന തട്ടിയത് .അകത്ത് നെറ്റ് കെട്ടിയതിനാലാണ് അപകടം ഒഴിവായത്. ഓടുകളും പട്ടികകളും പൊട്ടിവീണത് നെറ്റിൽ തങ്ങിയതിനാൽ ആർക്കും പരിേറ്റില്ല. അപ്പ പാറ ഡെപ്യൂട്ടി റെയിഞ്ചർ എം ജയപ്രസാദിന്റെ നേതൃത്വത്തിൽ പൊളിഞ്ഞ ഭാഗങ്ങൾ റിപ്പയർ ചെയ്തു. കഴിഞ്ഞ ദിവസം നരിക്കല്ല് റസാഖിന്റെ വീടും കാട്ടാന തട്ടിയിരുന്നു. ദിവസവും  ആന വരുന്നതിനാൽ പ്രദേശവാസികൾക്ക് പുറത്ത് കടക്കാൻ കഴിയാത്ത അവസ്ഥയാണ്. രൂക്ഷമായ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *