June 28, 2026

വയനാട്ടിൽ തുടർച്ചയായി രോഗികളുടെ എണ്ണം കൂടുന്നു : ഇന്നും രണ്ടു പേര്‍ക്ക് കൂടി കോവിഡ്

0
By ന്യൂസ് വയനാട് ബ്യൂറോ
        ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദില്‍ നിന്നും ജില്ലയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന നൂല്‍പ്പുഴ സ്വദേശി 41 കാരനും  12 ന് ദുബൈയില്‍ നിന്ന് ജില്ലയിലെത്തിയ മേപ്പാടി സ്വദേശി 36 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും മാനന്തവാടി ജില്ലാ അസ്പത്രിയില്‍ ചികില്‍സയിലാണ്്. നിലവില്‍ രോഗം സ്ഥിരീകരിച്ച് 29 പേര്‍ ജില്ലാ ആശുപത്രിയിലും  ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്.
        ബുധനാഴ്ച്ച നിരീക്ഷണത്തിലായ 244 പേര്‍ ഉള്‍പ്പെടെ നിലവില്‍ 3631 പേരാണ് ജില്ലയില്‍  നിരീക്ഷണത്തിലുളളത്. മുപ്പത്തിമൂന്ന് പേര്‍ ജില്ലാ ആശുപത്രിയിലും 1599 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലുമാണ് നിരീക്ഷണത്തിലുളളത്. അതേസമയം ബുധനാഴ്ച്ച  198 പേര്‍ കൂടി നിരീക്ഷണക്കാലം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 2884 സാമ്പിളുകളില്‍ 2501 ആളുകളുടെ ഫലം ലഭിച്ചതില്‍ 2448 നെഗറ്റീവും 53 പോസിറ്റീവുമാണ്.  431 സാമ്പിളുകളുടെ ഫലം ലഭിച്ചിട്ടില്ല. സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ  ഭാഗമായി ജില്ലയില്‍ നിന്നും ആകെ 4255 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 3660 ല്‍ 3635 നെഗറ്റീവും 25 പോസിറ്റീവുമാണ് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *